---
title: "കുട്ടിയാന ചരിഞ്ഞതിൽ അസ്വഭാവികത കണ്ടെത്തിയതിനെ തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കേസെടുത്തു. "
english_title: "The forest department registered a case after finding abnormalities in the tilting of the cub. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119327/the-forest-department-registered-a-case-after-finding-abnormalities-in-the-tilting-of-the-cub"
published_at: "2023-06-03T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b585230993_sdafsfzxv.jpg"
keywords: []
---

# കുട്ടിയാന ചരിഞ്ഞതിൽ അസ്വഭാവികത കണ്ടെത്തിയതിനെ തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കേസെടുത്തു. 

> **Lead Summary:** **ആറളം : **കഴിഞ്ഞദിവസം ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ കുട്ടിയാന ചരിഞ്ഞതിൽ അസ്വഭാവികത കണ്ടെത്തിയതിനെ തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കേസെടുത്തു. കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്തിനാണ് അന്വേഷണ ചുമതല. ഏകദേശം 5 വയസ് പ്രായമുള്ള പിടിയാന ആണ് ചരിഞ്ഞത്. കോഴിക്കോട് അസി. ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ അരുൺ സത്യന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കീഴ്ത്താടി പൊട്ടി ഉണ്ടായ വ്രണമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു . കഴിഞ്ഞ കുറെ ദിവസങ്ങളായി ബ്ലോക്ക് രണ്ടിലും നാലിലും ക്ഷീണിതനായി ചുറ്റിതിരിഞ്ഞ ആന വെള്ളിയാഴ്ചയാണ് ബ്ലോക്ക്‌ മൂന്നിൽ ചരിഞ്ഞ നിലയിൽ കാണപ്പെട്ടത്. ഇതോടെ ആറളം ഫാമിൽ കഴിഞ്ഞ ആറുമാസത്തിനിടയിൽ ചരിയുന്ന അഞ്ചാമത്തെ ആനയാണിത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ആനയെ സമീപത്ത് തന്നെ അടക്കം ചെയ്തു.

## Article Content

**ആറളം : **കഴിഞ്ഞദിവസം ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ കുട്ടിയാന ചരിഞ്ഞതിൽ അസ്വഭാവികത കണ്ടെത്തിയതിനെ തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കേസെടുത്തു. കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്തിനാണ് അന്വേഷണ ചുമതല. ഏകദേശം 5 വയസ് പ്രായമുള്ള പിടിയാന ആണ് ചരിഞ്ഞത്. കോഴിക്കോട് അസി. ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ അരുൺ സത്യന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കീഴ്ത്താടി പൊട്ടി ഉണ്ടായ വ്രണമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു . കഴിഞ്ഞ കുറെ ദിവസങ്ങളായി ബ്ലോക്ക് രണ്ടിലും നാലിലും ക്ഷീണിതനായി ചുറ്റിതിരിഞ്ഞ ആന വെള്ളിയാഴ്ചയാണ് ബ്ലോക്ക്‌ മൂന്നിൽ ചരിഞ്ഞ നിലയിൽ കാണപ്പെട്ടത്. ഇതോടെ ആറളം ഫാമിൽ കഴിഞ്ഞ ആറുമാസത്തിനിടയിൽ ചരിയുന്ന അഞ്ചാമത്തെ ആനയാണിത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ആനയെ സമീപത്ത് തന്നെ അടക്കം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119327/the-forest-department-registered-a-case-after-finding-abnormalities-in-the-tilting-of-the-cub)