---
title: "കർഷകർക്കായി ജൈവകൃഷി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു."
english_title: "Organized organic farming awareness seminar for farmers. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119336/organized-organic-farming-awareness-seminar-for-farmers"
published_at: "2023-06-03T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b5eb731acc_dfzvzvv.jpg"
keywords: []
---

# കർഷകർക്കായി ജൈവകൃഷി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

> **Lead Summary:** **പേരട്ട: **പേരട്ടയിൽ ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവും വി ലൈവ് പ്രോജക്ട് കണ്ണൂരും സംയുക്തമായി കർഷകർക്കായി ജൈവകൃഷി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിനെ തുടർന്ന് കർഷകർക്ക് നടീൽ വസ്തുക്കളും പച്ചക്കറി തൈകളും വിതരണം ചെയ്തു. പേരട്ട യുപി സ്കൂളിൽ വച്ച് നടന്ന യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരട്ട: **പേരട്ടയിൽ ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവും വി ലൈവ് പ്രോജക്ട് കണ്ണൂരും സംയുക്തമായി കർഷകർക്കായി ജൈവകൃഷി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിനെ തുടർന്ന് കർഷകർക്ക് നടീൽ വസ്തുക്കളും പച്ചക്കറി തൈകളും വിതരണം ചെയ്തു. പേരട്ട യുപി സ്കൂളിൽ വച്ച് നടന്ന യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഫാ. സോജൻ പനഞ്ചിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പേരട്ട വാർഡ് മെമ്പർ ബിജു വെങ്ങലപ്പള്ളി, ഇന്ദിര പുരുഷോത്തമൻ സ്റ്റാൻഡിങ് കമ്മിറ്റി ഉളിക്കൽ ഗ്രാമപഞ്ചായത്ത്, പുഷ്പാ രാജീവൻ എഡിഎസ്, ഷിജോ ജോസഫ് ഡ്രീം കണ്ണൂർ, ലിസി സിറിയക് വി ലൈവ് കണ്ണൂർ, അഞ്ജലി മാത്യു, അനുജ ജോസഫ് എന്നിവർ പ്രസംഗിച്ചു. കെ.കെ. അഭിലാഷ് (എഫ് ടി എ കെ) ജൈവകൃഷിയെ കുറിച്ച് ക്ലാസ് നയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119336/organized-organic-farming-awareness-seminar-for-farmers)