---
title: "ചെങ്ങളായി ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്ത്‌ പ്രഖ്യാപനം നടത്തി.. "
english_title: "Chemagai Grama Panchayat declared a complete sanitation panchayat. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119345/chemagai-grama-panchayat-declared-a-complete-sanitation-panchayat"
published_at: "2023-06-03T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b66e132eac_xfxhcnvcnvc.jpg"
keywords: []
---

# ചെങ്ങളായി ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്ത്‌ പ്രഖ്യാപനം നടത്തി.. 

> **Lead Summary:** **ചെങ്ങളായി: ** സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തി പതിനെട്ടു വാർഡും മെയ്‌ 20 ന് സമ്പൂർണ സൂചിത്വ വാർഡായി പ്രഖ്യാപിച്ചാണ് ഗ്രാമപഞ്ചായത്ത് തല പ്രഖ്യാപനം നടന്നത്.

## Article Content

**ചെങ്ങളായി: ** സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തി പതിനെട്ടു വാർഡും മെയ്‌ 20 ന് സമ്പൂർണ സൂചിത്വ വാർഡായി പ്രഖ്യാപിച്ചാണ് ഗ്രാമപഞ്ചായത്ത് തല പ്രഖ്യാപനം നടന്നത്.

ക്ലസ്റ്റർ അടിസ്ഥാനത്തിൽ പൊതുവിടം ഉൾപ്പെടെ മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ടാണ് പ്രവർത്തനം നടത്തിയിട്ടുള്ളത് പ്രഖ്യാപനത്തിന്റെ ഭാഗമായി മുഴുവൻ ക്ലസ്റ്ററിൽ നിന്നും കുട്ടികൾ സൈക്കിൾ റാലിയായി പുറപ്പെട്ട് ചെങ്ങളായി ഹോമിയോ ആശുപത്രിക്ക് പരിസരം കേന്ദ്രീകരിച്ച് ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ആരോഗ്യവിഭാഗം ജീവനിക്കാരും കുടുംബശ്രീ പ്രവർത്തകരും ഹരിതകർമ്മ സേന അംഗങ്ങളും സംഗമിച്ച് സൈക്കിൾ റാലിയോടൊപ്പം ചെങ്ങളായി ടൗണിൽ വെച്ച് വെച്ച് പ്രഖ്യാപിക്കുകയാണ് ചെയ്തത്.

പ്രഖ്യാപനം ബഹുമാനപെട്ട അഴിക്കോട് മണ്ഡലം എം എൽ എ കെ വി സുമേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി പി മോഹനൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൻ കെ കെ രത്നകുമാരി ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ കെ വി സുനിൽകുമാർ, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ സോമശേഖരൻ ഡി പി സി അംഗം കെ വി ഗോവിന്ദൻ, കെ എം ശോഭന ടിച്ചർ, എ ജനാർദ്ദനൻ, പി വി രജിത എന്നിവർ സംസാരിച്ചു. എം എം പ്രജോഷ് നന്ദിയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ് സ്വാഗതാവും എം എം പ്രജോഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119345/chemagai-grama-panchayat-declared-a-complete-sanitation-panchayat)