---
title: "നോര്‍ത്ത് മലബാര്‍ ചേംബര്‍ കൊമേഴ്‌സ് എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ ഇരിട്ടിയില്‍ ഉദ്ഘാടനം ചെയ്തു "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119380/iritty"
published_at: "2023-06-04T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647be490c0896_FB_IMG_1685840957196.jpg"
keywords: []
---

# നോര്‍ത്ത് മലബാര്‍ ചേംബര്‍ കൊമേഴ്‌സ് എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ ഇരിട്ടിയില്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:**  **ഇരിട്ടി**: മൈസൂരു - കണ്ണൂര്‍ ദേശീയ പാത പൂര്‍ണ അര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കണമെന്നും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പോരായ്മകള്‍ പരിഹരിക്കണമെന്നും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ ഓഫീസ് ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു. ഇരിട്ടി - പേരാവൂര്‍ റോഡിലെ ഹൈലാന്റ് ആര്‍ക്കെയ്ഡില്‍ ഓഫീസ് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.കെ. രമേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി**: മൈസൂരു - കണ്ണൂര്‍ ദേശീയ പാത പൂര്‍ണ അര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കണമെന്നും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പോരായ്മകള്‍ പരിഹരിക്കണമെന്നും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ ഓഫീസ് ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു. ഇരിട്ടി - പേരാവൂര്‍ റോഡിലെ ഹൈലാന്റ് ആര്‍ക്കെയ്ഡില്‍ ഓഫീസ് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.കെ. രമേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ ചെയര്‍മാന്‍ കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. എന്‍ എം സി സി സെക്രട്ടറി സി. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് സച്ചിന്‍ സൂര്യകാന്ത് മഖേച്ച, ജോ.സെക്രട്ടറി എ.കെ. റഫീക്ക്, ഡയറക്ടര്‍മാരായ ഹനീഷ് കെ. വാണിയങ്കണ്ടി, കെ.കെ. പ്രദീപ്, എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ കണ്‍വീനര്‍ ടി.ഡി. ജോസ്, ജോ.കണ്‍വീനര്‍ ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119380/iritty)