---
title: "ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പു നടത്തിയ പരിശോധനയില്‍ കുടുങ്ങി. "
english_title: "A tourist bus without a fitness certificate was caught during the inspection conducted by the Motor Vehicle Department. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119415/a-tourist-bus-without-a-fitness-certificate-was-caught-during-the-inspection-conducted-by-the-motor-vehicle-department"
published_at: "2023-06-04T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c0ab89330e_dfgfxhf.jpg"
keywords: []
---

# ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പു നടത്തിയ പരിശോധനയില്‍ കുടുങ്ങി. 

> **Lead Summary:** ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പു നടത്തിയ പരിശോധനയില്‍ കുടുങ്ങി. കോഴിക്കോട്ടുനിന്ന് ആലപ്പുഴയിലേക്കു വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസാണു പിടികൂടിയത്. 7,500 രൂപ പിഴ ഈടാക്കി. ശനിയാഴ്ച രാവിലെ 10.30-ന് ആലപ്പുഴ ബീച്ചിലായിരുന്നു സംഭവം. കോഴിക്കോട് പ്രേരാമ്പയില്‍നിന്ന് ആലപ്പുഴയിലെ വിവിധസ്ഥലങ്ങളില്‍ വിനോദസഞ്ചാരത്തിന് എത്തിയ 'മാംഗോ ഹോളിഡേസ്' എന്ന ബസാണു പിടിച്ചെടുത്തത്. ആലപ്പുഴയിലെ വിവിധ സ്ഥലങ്ങള്‍ കാണുന്നതിന്റെ ഭാഗമായി ബീച്ച് സന്ദര്‍ശിക്കുന്നതിനാണു സഞ്ചാരികളുമായി വാഹനം ബീച്ച് ഭാഗത്ത് എത്തിയത്. ഇതേസമയം എം.വി.ഡി. യുടെ പരിശോധന ബീച്ച് ഭാഗത്തു നടക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി തീര്‍ന്നതാണെന്നു കണ്ടെത്തി. ആലപ്പുഴ ആര്‍.ടി.ഒ. യിലെ ഉദ്യോഗസ്ഥരായ പി. അനൂപ്, എം.ആര്‍. ഷിബുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണു വാഹനം പരിശോധിച്ച് നടപടി സ്വീകരിച്ചത്. ഫിറ്റ്‌നസ് ഇല്ലാത്ത ബസ് കസ്റ്റഡിയിലെടുത്തു. ബസിലുണ്ടായിരുന്ന 44 പേര്‍ക്കായി മറ്റൊരു വാഹനം ഏര്‍പ്പാടാക്കി. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ. സജി പ്രസാദ് പറഞ്ഞു.

## Article Content

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പു നടത്തിയ പരിശോധനയില്‍ കുടുങ്ങി. കോഴിക്കോട്ടുനിന്ന് ആലപ്പുഴയിലേക്കു വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസാണു പിടികൂടിയത്. 7,500 രൂപ പിഴ ഈടാക്കി. ശനിയാഴ്ച രാവിലെ 10.30-ന് ആലപ്പുഴ ബീച്ചിലായിരുന്നു സംഭവം. കോഴിക്കോട് പ്രേരാമ്പയില്‍നിന്ന് ആലപ്പുഴയിലെ വിവിധസ്ഥലങ്ങളില്‍ വിനോദസഞ്ചാരത്തിന് എത്തിയ 'മാംഗോ ഹോളിഡേസ്' എന്ന ബസാണു പിടിച്ചെടുത്തത്. ആലപ്പുഴയിലെ വിവിധ സ്ഥലങ്ങള്‍ കാണുന്നതിന്റെ ഭാഗമായി ബീച്ച് സന്ദര്‍ശിക്കുന്നതിനാണു സഞ്ചാരികളുമായി വാഹനം ബീച്ച് ഭാഗത്ത് എത്തിയത്. ഇതേസമയം എം.വി.ഡി. യുടെ പരിശോധന ബീച്ച് ഭാഗത്തു നടക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി തീര്‍ന്നതാണെന്നു കണ്ടെത്തി. ആലപ്പുഴ ആര്‍.ടി.ഒ. യിലെ ഉദ്യോഗസ്ഥരായ പി. അനൂപ്, എം.ആര്‍. ഷിബുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണു വാഹനം പരിശോധിച്ച് നടപടി സ്വീകരിച്ചത്. ഫിറ്റ്‌നസ് ഇല്ലാത്ത ബസ് കസ്റ്റഡിയിലെടുത്തു. ബസിലുണ്ടായിരുന്ന 44 പേര്‍ക്കായി മറ്റൊരു വാഹനം ഏര്‍പ്പാടാക്കി. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ. സജി പ്രസാദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119415/a-tourist-bus-without-a-fitness-certificate-was-caught-during-the-inspection-conducted-by-the-motor-vehicle-department)