---
title: "ചെറുപുഴ-പയ്യന്നൂർ-പുളിങ്ങോം-രാജഗിരി റൂട്ടിൽ ശനിയാഴ്ച സ്വകാര്യബസുകൾ ഓടാത്തത് യാത്രക്കാരെ വലച്ചു."
english_title: "Private buses not plying on Cherupuzha-Payyannur-Pulingom-Rajagiri route on Saturday left passengers stranded."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119429/private-buses-not-plying-on-cherupuzha-payyannur-pulingom-rajagiri-route-on-saturday-left-passengers-stranded"
published_at: "2023-06-04T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c16deb7d79_sdsdz.jpg"
keywords: []
---

# ചെറുപുഴ-പയ്യന്നൂർ-പുളിങ്ങോം-രാജഗിരി റൂട്ടിൽ ശനിയാഴ്ച സ്വകാര്യബസുകൾ ഓടാത്തത് യാത്രക്കാരെ വലച്ചു.

> **Lead Summary:** **ചെറുപുഴ : **പയ്യന്നൂർ നിയോജകമണ്ഡലത്തിലെ ചെറുപുഴ-പയ്യന്നൂർ-പുളിങ്ങോം-രാജഗിരി റൂട്ടിൽ ശനിയാഴ്ച സ്വകാര്യബസുകൾ ഓടാത്തത് യാത്രക്കാരെ വലച്ചു. ശനിയാഴ്ച ഉച്ചയോടെ പണിമുടക്ക് പിൻവലിച്ചെങ്കിലും യാത്രാക്ലേശത്തിന് പരിഹാരമുണ്ടായില്ല. ചെറുപുഴ-തിരുമേനി റൂട്ടിലും ബസുകൾ ഓടിയില്ല. സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ പണിമുടക്കിയതിനെ തുടർന്നാണ് ബസുകൾ ഓടാതായത്. എണ്ണത്തിൽ കുറഞ്ഞ കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാരെ ഉൾക്കൊള്ളാൻ മതിയാവുമായിരുന്നില്ല. ശനിയാഴ്ച പ്രവൃത്തി ദിവസമായതിനാൽ വിദ്യാർഥികൾ ഏറെ ബുന്ധിമുട്ടി.

## Article Content

**ചെറുപുഴ : **പയ്യന്നൂർ നിയോജകമണ്ഡലത്തിലെ ചെറുപുഴ-പയ്യന്നൂർ-പുളിങ്ങോം-രാജഗിരി റൂട്ടിൽ ശനിയാഴ്ച സ്വകാര്യബസുകൾ ഓടാത്തത് യാത്രക്കാരെ വലച്ചു. ശനിയാഴ്ച ഉച്ചയോടെ പണിമുടക്ക് പിൻവലിച്ചെങ്കിലും യാത്രാക്ലേശത്തിന് പരിഹാരമുണ്ടായില്ല. ചെറുപുഴ-തിരുമേനി റൂട്ടിലും ബസുകൾ ഓടിയില്ല. സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ പണിമുടക്കിയതിനെ തുടർന്നാണ് ബസുകൾ ഓടാതായത്. എണ്ണത്തിൽ കുറഞ്ഞ കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാരെ ഉൾക്കൊള്ളാൻ മതിയാവുമായിരുന്നില്ല. ശനിയാഴ്ച പ്രവൃത്തി ദിവസമായതിനാൽ വിദ്യാർഥികൾ ഏറെ ബുന്ധിമുട്ടി.

പലർക്കും സ്കൂളിൽ എത്താനായില്ല. ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരനെ മാത്തിൽ കുറുക്കൂട്ടിയിൽ വെച്ച് മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസ് ഇരുചക്ര വാഹനയാത്രക്കാരനെ തട്ടിയ സംഭവത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് പ്രശ്നത്തിന്റെ തുടക്കം. എന്നാൽ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ജീവനക്കാരനെ മർദിച്ച ആളുകളെ അറസ്റ്റ് ചെയ്യണമെന്നാണ് തൊഴിലാളികൾ ആവശ്യം. മർദിച്ചെന്ന്‌ പറയുന്നവരെ അറസ്റ്റ് ചെയ്തിട്ടും ബസ് തൊഴിലാളികൾ പണിമുടക്കിയത് പ്രതിഷേധത്തിന് ഇടയാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119429/private-buses-not-plying-on-cherupuzha-payyannur-pulingom-rajagiri-route-on-saturday-left-passengers-stranded)