---
title: "പൂവത്തിൻകീഴിൽ സൗജന്യ ഭക്ഷണവിതരണം.   "
english_title: "Free food distribution under the canopy."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119436/free-food-distribution-under-the-canopy"
published_at: "2023-06-04T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c18d9e8634_xfdxdgxg.jpg"
keywords: []
---

# പൂവത്തിൻകീഴിൽ സൗജന്യ ഭക്ഷണവിതരണം.   

> **Lead Summary:** കൂത്തുപറമ്പ് : ചിറ്റാരിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് ടെമ്പിൾ കോ-ഓർഡിനേഷൻ കമ്മിറ്റി കൊട്ടിയൂർ ഉത്സവത്തിനായി പോകുന്ന തീർത്ഥാടകർക്ക് പൂവത്തിൻകീഴിൽ സൗജന്യ ഭക്ഷണമൊരുക്കും. വിശാലമായ വാഹന പാർക്കിങ് സൗകര്യവും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യവുമൊരുക്കും. അഞ്ച് മുതൽ 24 വരെ ദിവസേന 500 പേർക്ക് ഭക്ഷണമൊരുക്കും. പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും സഹകരണത്തോടെയാണ് ഭക്ഷണവിതരണം നടക്കുക. തിങ്കളാഴ്ച രാവിലെ 10.30 -ന് ഉദ്ഘാടനം. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.ദിവാകരൻ,കൺവീനർ എം.ജയപ്രകാശ്, വി.പത്മനാഭൻ,എൻ.വിജയൻ,സി.ജയേഷ് എന്നിവർ പങ്കെടുത്തു.

## Article Content

കൂത്തുപറമ്പ് : ചിറ്റാരിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് ടെമ്പിൾ കോ-ഓർഡിനേഷൻ കമ്മിറ്റി കൊട്ടിയൂർ ഉത്സവത്തിനായി പോകുന്ന തീർത്ഥാടകർക്ക് പൂവത്തിൻകീഴിൽ സൗജന്യ ഭക്ഷണമൊരുക്കും. വിശാലമായ വാഹന പാർക്കിങ് സൗകര്യവും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യവുമൊരുക്കും. അഞ്ച് മുതൽ 24 വരെ ദിവസേന 500 പേർക്ക് ഭക്ഷണമൊരുക്കും. പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും സഹകരണത്തോടെയാണ് ഭക്ഷണവിതരണം നടക്കുക. തിങ്കളാഴ്ച രാവിലെ 10.30 -ന് ഉദ്ഘാടനം. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.ദിവാകരൻ,കൺവീനർ എം.ജയപ്രകാശ്, വി.പത്മനാഭൻ,എൻ.വിജയൻ,സി.ജയേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119436/free-food-distribution-under-the-canopy)