---
title: "പഴശ്ശി ഷട്ടർ ഉയർത്തും; ജാഗ്രത പാലിക്കണം"
english_title: "Pazhassi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119486/pazhassi"
published_at: "2023-06-04T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c38686130b_download_-_2023-06-04T123809.137.jpeg"
keywords: []
---

# പഴശ്ശി ഷട്ടർ ഉയർത്തും; ജാഗ്രത പാലിക്കണം

> **Lead Summary:**  ജൂൺ നാല് മുതൽ കേരളത്തിൽ മൺസൂൺ ആരംഭിക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ വരും ദിവസങ്ങളിൽ പഴശ്ശി ബാരേജിന്റെ ഷട്ടർ ക്രമാനുഗതമായി ഉയർത്തി ബാരേജിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ ജില്ലാ കലക്ടർ അനുമതി നൽകി.

## Article Content

 ജൂൺ നാല് മുതൽ കേരളത്തിൽ മൺസൂൺ ആരംഭിക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ വരും ദിവസങ്ങളിൽ പഴശ്ശി ബാരേജിന്റെ ഷട്ടർ ക്രമാനുഗതമായി ഉയർത്തി ബാരേജിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ ജില്ലാ കലക്ടർ അനുമതി നൽകി.

പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. രാത്രിയിൽ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഷട്ടർ തുറക്കുന്ന സമയം രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയായി ക്രമീകരിക്കാനും കലക്ടർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119486/pazhassi)