---
title: "കേരള ടീമിനെ കോഴിക്കോട് വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഭിജിത്ത് നയിക്കും."
english_title: "The Kerala team will be led by Abhijith of Vakayad Higher Secondary School, Kozhikode "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119508/the-kerala-team-will-be-led-by-abhijith-of-vakayad-higher-secondary-school-kozhikode"
published_at: "2023-06-04T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c45328b9c6_czxcvzxcvxv.jpg"
keywords: []
---

# കേരള ടീമിനെ കോഴിക്കോട് വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഭിജിത്ത് നയിക്കും.

> **Lead Summary:** **കോഴിക്കോട്: **ഭോപ്പാലില്‍ നടക്കുന്ന 66-ാമത് ദേശീയ സ്‌കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ കോഴിക്കോട് വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഭിജിത്ത് നയിക്കും. പ്രിയാംശു, പ്രണവ്, മുഹമ്മദ് സാലിഹ്, ഗോകുല്‍, മിഥുന്‍, അക്ഷയ്, ഇയോണ്‍ പോളി, സൂര്യ സന്തോഷ്, ശ്രീഹരി, ആദിത്യന്‍, അലോക് എന്നിവര്‍ ടീമില്‍ അണിനിരക്കും.

## Article Content

**കോഴിക്കോട്: **ഭോപ്പാലില്‍ നടക്കുന്ന 66-ാമത് ദേശീയ സ്‌കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ കോഴിക്കോട് വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഭിജിത്ത് നയിക്കും. പ്രിയാംശു, പ്രണവ്, മുഹമ്മദ് സാലിഹ്, ഗോകുല്‍, മിഥുന്‍, അക്ഷയ്, ഇയോണ്‍ പോളി, സൂര്യ സന്തോഷ്, ശ്രീഹരി, ആദിത്യന്‍, അലോക് എന്നിവര്‍ ടീമില്‍ അണിനിരക്കും.

കോച്ച്: സി. ആര്‍. രാഗേഷ്, മാനേജര്‍: യു. എസ്. രതീഷ്. ചേളന്നൂര്‍ എസ്.എന്‍. കോളേജില്‍ നടന്ന പരിശീലന ക്യാമ്പിന്റെ സമാപന ദിവസം കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കുമാര്‍ ടീമംഗങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ കോച്ച് വിനീഷ് കുമാര്‍, നജീബ് സി.വി., യു.എസ് രതീഷ്, രാകേഷ് സി.ആര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119508/the-kerala-team-will-be-led-by-abhijith-of-vakayad-higher-secondary-school-kozhikode)