---
title: "കുട്ടി ഡ്രൈവർമാർക്കെതിരെ കർശന നടപടി തുടരുന്നു. "
english_title: "Strict action against child drivers continues in Taliparam. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119562/strict-action-against-child-drivers-continues-in-taliparam"
published_at: "2023-06-04T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c6c9a71fb9_fgxgvxcx.jpg"
keywords: []
---

# കുട്ടി ഡ്രൈവർമാർക്കെതിരെ കർശന നടപടി തുടരുന്നു. 

> **Lead Summary:** എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിൽ വെള്ളിക്കീൽ പാർക്കിന് സമീപത്ത് വെച്ച് വാഹന പരിശോധനക്കിടെ ഇരുചക്ര വാഹനമോടിച്ചെത്തിയ 16 കാരനെ പിടികൂടി പിഴ ചുമത്തി രക്ഷിതാവിനും ആർ.സി ഉടമയ്ക്കുമെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം വെള്ളിക്കീൽ പാർക്കിന് സമീപത്ത് വെച്ച് നടന്ന വാഹന പരിശോധനക്കിടെയാണ് 16 കാരനെ പിടികൂടിയത്.

## Article Content

എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിൽ വെള്ളിക്കീൽ പാർക്കിന് സമീപത്ത് വെച്ച് വാഹന പരിശോധനക്കിടെ ഇരുചക്ര വാഹനമോടിച്ചെത്തിയ 16 കാരനെ പിടികൂടി പിഴ ചുമത്തി രക്ഷിതാവിനും ആർ.സി ഉടമയ്ക്കുമെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം വെള്ളിക്കീൽ പാർക്കിന് സമീപത്ത് വെച്ച് നടന്ന വാഹന പരിശോധനക്കിടെയാണ് 16 കാരനെ പിടികൂടിയത്.

സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവ് കണ്ണപുരത്തെ പി.വി നിഷ, ആർ.സി ഉടമയും കുട്ടിയുടെ സുഹൃത്തിന്റെ മാതാവുമായ മൊട്ടമ്മലിലെ കെ.വി ഷിബ എന്നിവർക്കെതിരെ കേസെടുത്തു. തളിപ്പറമ്പിലെ സ്കൂളിൽ പത്താം തരം വിദ്യാർത്ഥിയാണ് പിടിയിലായത്. മറ്റുള്ളവരുടെ ജീവനും രക്ഷക്കും അപായമുണ്ടാക്കുന്ന വിധത്തിലാണ് കുട്ടി ബൈക്കോടിച്ചതെന്നാണ് പോലീസ് പറയുന്നത്.

തുടർന്ന് ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കിന് ഇൻഷൂറൻസും അടച്ചിരുന്നില്ല. പ്രായപൂർത്തിയാകാ ത്തവർ വാഹനം ഓടിച്ചാൽ 25,000 രൂപ വരെയാണ് പിഴയീടാക്കാറുള്ളത്. ബൈക്കിന് ഇൻഷൂറൻസ് ഇല്ലാത്തതിനാൽ അതിന്റെ പിഴ കൂടി അടക്കേണ്ടിവരും. തലശേരി കോടതിയിലാണ് പിഴയടക്കേണ്ടത്. കഴിഞ്ഞദിവസം അള്ളാംകുളത്ത് വെച്ചും കുട്ടി ഡ്രൈവറെ പോലീസ് പിടികൂടിയിരുന്നു. ഈ സംഭവത്തിൽ 55,000 രൂ പ യാണ് രക്ഷിതാവ് തലശേരി കോടതിയിൽ പിഴയായി അടച്ചത്.

ഹെൽമറ്റ് ധരിക്കാതെയും മൂന്നു പേരെ കയറ്റിയും അപകടകരമായ രീതിയിലാണ് പലപ്പോഴും കുട്ടി ഡ്രൈവർമാരുടെ യാത്ര. പലപ്പോഴും അരലക്ഷം വരെ പിഴയി ടാക്കിയിട്ടുണ്ട്. അടുത്ത കാലത്തായി കർശന നടപടികളാണ് കുട്ടി ഡ്രൈവർമാർക്കെതിരെ തളിപ്പറമ്പ പോലീസ് കൈക്കൊണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119562/strict-action-against-child-drivers-continues-in-taliparam)