---
title: "സംസ്ഥാനത്ത് ഈ മാസം 11 മുതല്‍ 17 വരെ പെയ്തത് ശരാശരിയെക്കാള്‍ അധികമഴ"
english_title: "Rain November"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11959/rain-november"
published_at: "2021-11-21T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6199f51b3d23a_images - 2021-11-21T125818.869.jpeg"
keywords: []
---

# സംസ്ഥാനത്ത് ഈ മാസം 11 മുതല്‍ 17 വരെ പെയ്തത് ശരാശരിയെക്കാള്‍ അധികമഴ

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഈ മാസം 11 മുതല്‍ 17 വരെ പെയ്തത് ശരാശരിയെക്കാള്‍ 334 ശതമാനം അധികമഴ.36.8 മില്ലീമീറ്റര്‍ മഴ പെയ്യേണ്ടിയിരുന്നിടത്ത് 159.6 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 17 വരെയുള്ള മഴയുടെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ 107 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് പെയ്തത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഈ മാസം 11 മുതല്‍ 17 വരെ പെയ്തത് ശരാശരിയെക്കാള്‍ 334 ശതമാനം അധികമഴ.36.8 മില്ലീമീറ്റര്‍ മഴ പെയ്യേണ്ടിയിരുന്നിടത്ത് 159.6 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 17 വരെയുള്ള മഴയുടെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ 107 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് പെയ്തത്.

ജനുവരി 1 മുതല്‍ നവംബര്‍ 20 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ ഇതുവരെ ലഭിച്ചത് 3495.1മില്ലീമീറ്റര്‍ മഴയാണ്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 4818.1മില്ലീമീറ്റര്‍ മഴയാണ് പത്തനംതിട്ടയില്‍ പെയ്തത്. പത്തനംതിട്ടക്ക് പുറമെ കോട്ടയം, ഇടുക്കി, കോഴിക്കോട് 4000മില്ലീമീറ്ററിന് മുകളില്‍ മഴ ലഭിച്ചു. ഈ വര്‍ഷം ഇതുവരെ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും വാര്‍ഷിക ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11959/rain-november)