---
title: "പടിയൂർ ചടച്ചിക്കുണ്ടം ഐക്യോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർപോലീസിനെ അനുമോദിച്ചു."
english_title: "Patiyur Chadchikundam under the auspices of Ikodaya Reading Room felicitated the Irkur Police. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119616/patiyur-chadchikundam-under-the-auspices-of-ikodaya-reading-room-felicitated-the-irkur-police"
published_at: "2023-06-04T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ca1474967f_dfdfxcxcg.jpg"
keywords: []
---

# പടിയൂർ ചടച്ചിക്കുണ്ടം ഐക്യോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർപോലീസിനെ അനുമോദിച്ചു.

> **Lead Summary:** **ഇരിട്ടി: **പടിയൂർ ചടച്ചിക്കുണ്ടം ഐക്യോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർപോലീസിനെ അനുമോദിച്ചു. പടിയൂർ മേഖലയിൽ കവർച്ച തുടങ്ങി അടുത്ത കാലത്തായി നിരവധി കേസുകളിൽ അന്വേഷണം നടത്തി പോലീസിന്റെ യശസ് ഉയർത്തി നാടിന്റെ പ്രീതി നേടിയ ഇരിക്കൂറിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് അനുമോദിച്ചത്. ഇരിക്കൂർ പോലീസ് അന്വേഷണ ഉദ്യഗസ്ഥരായ എസ് ഐ, കെ.വി. സത്യനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ചിത്ത് ,റഷീദ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. എസ് ഐ, കെ.വി. സത്യനാഥ് മറുപടി പറഞ്ഞു.

## Article Content

**ഇരിട്ടി: **പടിയൂർ ചടച്ചിക്കുണ്ടം ഐക്യോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർപോലീസിനെ അനുമോദിച്ചു. പടിയൂർ മേഖലയിൽ കവർച്ച തുടങ്ങി അടുത്ത കാലത്തായി നിരവധി കേസുകളിൽ അന്വേഷണം നടത്തി പോലീസിന്റെ യശസ് ഉയർത്തി നാടിന്റെ പ്രീതി നേടിയ ഇരിക്കൂറിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് അനുമോദിച്ചത്. ഇരിക്കൂർ പോലീസ് അന്വേഷണ ഉദ്യഗസ്ഥരായ എസ് ഐ, കെ.വി. സത്യനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ചിത്ത് ,റഷീദ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. എസ് ഐ, കെ.വി. സത്യനാഥ് മറുപടി പറഞ്ഞു.

കൂടാതെ 2022-23 വർഷത്തെ പ്ലസ് ടു, എസ് എസ് എൽ സി വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു കല്ലുവയൽ പള്ളി വികാരി അരുൺ മുണ്ടപ്ലാക്കൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സിബി കാവനാൽ, വാർഡ് മെമ്പർ അഭിലാഷ്.സി, വായനശാല സെക്രട്ടറി പി.കെ. പ്രവീൺ,വായനശാല പ്രസിഡന്റ് എ.കെ.നാരായണൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സാബു മംഗലത് പുത്തൻപറമ്പിൽ, ജോണി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119616/patiyur-chadchikundam-under-the-auspices-of-ikodaya-reading-room-felicitated-the-irkur-police)