---
title: "ഇരിട്ടി പുഴുയോരത്തിൽ ഗ്രീൻ ലീഫ് സോസൈറ്റിയുടെ പൂന്തോട്ടം ഒരുങ്ങുന്നു."
english_title: "Green Leaf Society's garden is getting ready at Iriti Pushwari. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119632/green-leaf-societys-garden-is-getting-ready-at-iriti-pushwari"
published_at: "2023-06-04T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647caf7166f46_dfdgdfgd.jpg"
keywords: []
---

# ഇരിട്ടി പുഴുയോരത്തിൽ ഗ്രീൻ ലീഫ് സോസൈറ്റിയുടെ പൂന്തോട്ടം ഒരുങ്ങുന്നു.

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി പുതിയ പാലത്തിനോട് ചേർന്ന് പുഴയോരത്ത് ഇരിട്ടി ഗ്രീൻ ലീഫ് സൊസൈറ്റിയും പായം ഗ്രാമപഞ്ചായത്തും ചേർന്ന് പുതിയ പാർക്ക് ഒരുക്കുന്നു . പാലത്തിനോട്നി ചേർന്ന വലിയ മൺ തിട്ടയിൽ പച്ചപ്പുല്ല്‌ വിരിച്ച് ചെടികൾ വച്ചുപിടിപ്പിക്കുന്ന പണികൾ പൂർത്തിയായികൊണ്ടിരിക്കുന്നു. പുഴയോരത്തെ കുത്തനെയുള്ള ചരുവിൽ സംരക്ഷണ വേലിയുടെ പണികൾ പൂർത്തിയാക്കി പൂർണ്ണ സുരക്ഷ ഉറപ്പാക്കിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. പാലത്തിന്റെ പരിസരങ്ങളിൽ മാലന്യങ്ങൾ വലിച്ചെറിഞ്ഞും മണ്ണും കല്ലും ചെളിയും നിറഞ്ഞ് പുഴയോരം മുത്ത്ഹീനമാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പാർക്കിന്റെ നിർമ്മാണം.

## Article Content

**ഇരിട്ടി: **ഇരിട്ടി പുതിയ പാലത്തിനോട് ചേർന്ന് പുഴയോരത്ത് ഇരിട്ടി ഗ്രീൻ ലീഫ് സൊസൈറ്റിയും പായം ഗ്രാമപഞ്ചായത്തും ചേർന്ന് പുതിയ പാർക്ക് ഒരുക്കുന്നു . പാലത്തിനോട്നി ചേർന്ന വലിയ മൺ തിട്ടയിൽ പച്ചപ്പുല്ല്‌ വിരിച്ച് ചെടികൾ വച്ചുപിടിപ്പിക്കുന്ന പണികൾ പൂർത്തിയായികൊണ്ടിരിക്കുന്നു. പുഴയോരത്തെ കുത്തനെയുള്ള ചരുവിൽ സംരക്ഷണ വേലിയുടെ പണികൾ പൂർത്തിയാക്കി പൂർണ്ണ സുരക്ഷ ഉറപ്പാക്കിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. പാലത്തിന്റെ പരിസരങ്ങളിൽ മാലന്യങ്ങൾ വലിച്ചെറിഞ്ഞും മണ്ണും കല്ലും ചെളിയും നിറഞ്ഞ് പുഴയോരം മുത്ത്ഹീനമാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പാർക്കിന്റെ നിർമ്മാണം.

പരിസ്ഥിതി സംഘടനയായ ഇരിട്ടി ഗ്രീൻ ലീഫ്‌ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി ഉദ്യാന നിർമ്മാണ ചുമതല ഏറ്റെടുക്കുകയായിരുന്നു. സൊസൈറ്റിയുടെ പ്രധാന പ്രവർത്തകനായ പി.പി. രജീഷിന്റെ രൂപകൽപ്പനയിലാണ്‌ പാർക്ക്‌ നിർമ്മാണം പൂർത്തിയാവുന്നത്‌. ജലസേചന സൗകര്യവും, എൽഇഡി ലൈറ്റുകൾ സ്ഥാപിച്ച് പാർക്ക് കൂടുതൽ മോടി പിടിപ്പിക്കാനുള്ള പണികൾ നടന്നുവരുന്നു. നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി പരിസ്ഥിതി വാരാഘോഷത്തിൽ ഉദ്യാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് ഗ്രീൻ ലീഫ് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119632/green-leaf-societys-garden-is-getting-ready-at-iriti-pushwari)