---
title: "കൂത്തുപറമ്പ് പാലാപറമ്പിലെ സ്നേഹനികേതൻ വൃദ്ധ സദനത്തിൽ ഫലവൃക്ഷ തൈകളും ഔഷധ സസ്യങ്ങളും നട്ടു."
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119683/koothuparamba"
published_at: "2023-06-05T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d4614ae2b0_IMG-20230605-WA0003.jpg"
keywords: []
---

# കൂത്തുപറമ്പ് പാലാപറമ്പിലെ സ്നേഹനികേതൻ വൃദ്ധ സദനത്തിൽ ഫലവൃക്ഷ തൈകളും ഔഷധ സസ്യങ്ങളും നട്ടു.

> **Lead Summary:** **കൂത്തുപറമ്പ്**: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കൂത്തുപറമ്പ് അഗ്നി രക്ഷാനിലയം സിവിൽ ഡിഫൻസ്, ഒയാസ്ക ഇൻറർനാഷണൽ ചാപ്റ്റർ മമ്പറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൂത്തുപറമ്പ് പാലാപറമ്പിലെ സ്നേഹനികേതൻ വൃദ്ധ സദനത്തിൽ ഫലവൃക്ഷ തൈകളും ഔഷധ സസ്യങ്ങളും നട്ടു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടി അഗ്നി രക്ഷാനിലയം ഓഫീസർ ബഹു. ശ്രീ.പി. ഷാനിത്ത് ഉദ്ഘാടനം ചെയ്തു. പോസ്റ്റ് വാർഡൻ എം. സന്തോഷ് അദ്ധ്യക്ഷനായി.

## Article Content

**കൂത്തുപറമ്പ്**: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കൂത്തുപറമ്പ് അഗ്നി രക്ഷാനിലയം സിവിൽ ഡിഫൻസ്, ഒയാസ്ക ഇൻറർനാഷണൽ ചാപ്റ്റർ മമ്പറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൂത്തുപറമ്പ് പാലാപറമ്പിലെ സ്നേഹനികേതൻ വൃദ്ധ സദനത്തിൽ ഫലവൃക്ഷ തൈകളും ഔഷധ സസ്യങ്ങളും നട്ടു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടി അഗ്നി രക്ഷാനിലയം ഓഫീസർ ബഹു. ശ്രീ.പി. ഷാനിത്ത് ഉദ്ഘാടനം ചെയ്തു. പോസ്റ്റ് വാർഡൻ എം. സന്തോഷ് അദ്ധ്യക്ഷനായി.

ഫയർ ഓഫീസർ പാർത്ഥൻ കുന്നേൽ, പാരാ ലീഗൽ വോളണ്ടിയർ വാഴയിൽ ഭാസ്ക്കരൻ , കോൺവെൻറ് സുപ്പീരിയർ മദർ വിക്ടോറിയ, ഡയറക്ടർ സിസ്റ്റർ ആൽഫിൻ, ഡപ്യൂട്ടി പോസ്റ്റ് വാർഡൻ ശിൽപ.വി, സിവിൽ ഡിഫൻസ് അംഗങ്ങളായ ജിതിൻ .എം, വിബിനേഷ്.പി, സത്യപാലൻ.എം.കെ, ലിജേഷ്.എം, സുബീഷ്.എം, സിസ്റ്റർ മേരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119683/koothuparamba)