---
title: "ഇളിത്തേമ്പൻ തവളയെ അടക്കാത്തോട്ടിൽ കണ്ടെത്തി:  കൗതുകമായി പറക്കും തവള"
english_title: "Adakathodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119709/adakathodu"
published_at: "2023-06-05T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d5c6ce0713_IMG-20230605-WA0007.jpg"
keywords: []
---

# ഇളിത്തേമ്പൻ തവളയെ അടക്കാത്തോട്ടിൽ കണ്ടെത്തി:  കൗതുകമായി പറക്കും തവള

> **Lead Summary:** അടക്കത്തോട് : പശ്ചിമഘട്ടത്തിലെ മഴക്കാടുകളിൽ കണ്ടു വരുന്ന പച്ചിലപ്പാറൻ അഥവാ ഇളിത്തേമ്പൻ തവളയെ അടക്കാത്തോട്ടിൽ കണ്ടെത്തി. അടക്കാത്തോട്ടിൽ കൊച്ചഴത്തിൽ ഇസ്മായീലിൻ്റെ കടയിലെ ബാരലിലാണ് ഇളിത്തേമ്പൻ തവള കുഞ്ഞിനെ ചേർത്ത് വിശ്രമിച്ചത് ശ്രദ്ധയിൽ പെട്ടത്. പറക്കും തവള കണ്ടവർക്കും കൗതുകമായി. വൻവൃക്ഷങ്ങളിൽ നിന്ന് വൻ വൃക്ഷങ്ങളിലേക്ക്‌ ഒഴുകി പറക്കാൻ കഴിവുള്ള ഈ തവള അധികനേരവും ഇലക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന സ്വഭാവക്കാരനാണ്.

## Article Content

അടക്കത്തോട് : പശ്ചിമഘട്ടത്തിലെ മഴക്കാടുകളിൽ കണ്ടു വരുന്ന പച്ചിലപ്പാറൻ അഥവാ ഇളിത്തേമ്പൻ തവളയെ അടക്കാത്തോട്ടിൽ കണ്ടെത്തി. അടക്കാത്തോട്ടിൽ കൊച്ചഴത്തിൽ ഇസ്മായീലിൻ്റെ കടയിലെ ബാരലിലാണ് ഇളിത്തേമ്പൻ തവള കുഞ്ഞിനെ ചേർത്ത് വിശ്രമിച്ചത് ശ്രദ്ധയിൽ പെട്ടത്. പറക്കും തവള കണ്ടവർക്കും കൗതുകമായി. വൻവൃക്ഷങ്ങളിൽ നിന്ന് വൻ വൃക്ഷങ്ങളിലേക്ക്‌ ഒഴുകി പറക്കാൻ കഴിവുള്ള ഈ തവള അധികനേരവും ഇലക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന സ്വഭാവക്കാരനാണ്.

ശരീരത്തി​ൻെറ പുറംഭാഗം കടുത്ത പച്ച നിറത്തിൽ ഉള്ള ഈ ജീവികളുടെ അടിഭാഗം മുഷിഞ്ഞ വെള്ളനിറമാണ്. വളരെ മെലിഞ്ഞ ശരീരമാണിവക്കുള്ളത്‌. പകൽസമയം ഉറങ്ങുകയും രാത്രിയിൽ സഞ്ചരിക്കുകയും ഇരപിടിക്കുകയും ചെയ്യുന്നതാണ്​ ഇളിത്തേമ്പൻ തവള. കൈകാലുകൾ മടക്കി ഏതെങ്കിലും ഇലയുടെ അടിയിൽ ഇരിക്കുന്ന ഇവയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ല. വലിയകണ്ണിലെ കൃഷ്ണമണി ചുരുങ്ങി ഒരു വര പോലെയാകുന്നതിനാൽ കണ്ണും തിരിച്ചറിയാൻ സഹായിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119709/adakathodu)