---
title: "കോവിഡാനന്തര സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി "
english_title: "Conducted a free Ayurveda Medical Camp after Kovida"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11974/conducted-a-free-ayurveda-medical-camp-after-kovida"
published_at: "2021-11-21T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a18058ae52_IMG-20211121-WA0045.jpg"
keywords: []
---

# കോവിഡാനന്തര സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി 

> **Lead Summary:** പേരാവൂർ: മാർഗ്ഗദീപം റസിഡൻസ് അസോസിയേഷന്റെയും മംഗളോദയം ഔഷധശാലയുടെയും സംയുക്താഭിമുഖ്യത്തിൽ കോവിഡാനന്തര സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാർഗ്ഗദീപം ലൈബ്രറി ഹാളിൽ നടന്ന ക്യാമ്പ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ: മാർഗ്ഗദീപം റസിഡൻസ് അസോസിയേഷന്റെയും മംഗളോദയം ഔഷധശാലയുടെയും സംയുക്താഭിമുഖ്യത്തിൽ കോവിഡാനന്തര സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാർഗ്ഗദീപം ലൈബ്രറി ഹാളിൽ നടന്ന ക്യാമ്പ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ അനൂപ് മംഗളോദയം, ഡോക്ടർ ശ്വേത അനൂപ് ക്യാമ്പിന് നേതൃത്വം നൽകി. ഓമന, കെ ഹരിദാസ്, എ കെ സുനിൽകുമാർ, ജോഷി മഞ്ഞപ്പള്ളി, പുഷ്പ മനോജ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11974/conducted-a-free-ayurveda-medical-camp-after-kovida)