---
title: "പി.ഉമ്മർ ഹാജി അനുസ്മരണവും ക്ലിനിക്ക് ഉദ്ഘാടനവും ആദരായനവും"
english_title: "P. Umar Haji Remembrance and Clinic Inauguration and Tribute"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119741/p-umar-haji-remembrance-and-clinic-inauguration-and-tribute"
published_at: "2023-06-05T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d71d113ac3_Screenshot_2023-06-05-10-51-44-54_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പി.ഉമ്മർ ഹാജി അനുസ്മരണവും ക്ലിനിക്ക് ഉദ്ഘാടനവും ആദരായനവും

> **Lead Summary:**  ഒളവിലത്തെ ചെറുവയൽ മുക്ക് പി.ഉമ്മർ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നിയന്ത്രണത്തിലുള്ള പകൽ വീടിൻ്റെ നേതൃത്വത്തിൽ പി.ഉമ്മർ ഹാജി അനുസ്മരണവും പുതുതായി തുടങ്ങുന്ന ക്ലിനിക്കിൻ്റെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടലും വിതരണവും സംഘടിപ്പിച്ചു.

## Article Content

 ഒളവിലത്തെ ചെറുവയൽ മുക്ക് പി.ഉമ്മർ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നിയന്ത്രണത്തിലുള്ള പകൽ വീടിൻ്റെ നേതൃത്വത്തിൽ പി.ഉമ്മർ ഹാജി അനുസ്മരണവും പുതുതായി തുടങ്ങുന്ന ക്ലിനിക്കിൻ്റെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടലും വിതരണവും സംഘടിപ്പിച്ചു.

സി.കെ.രമ്യ ടീച്ചർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.എം.ഒ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി. ഗംഗാധരൻ മാസ്റ്റർ റിപ്പോർട്ടവതരിപ്പിച്ചു. അഡ്വ.പി.വി.സൈനുദ്ദീൻ, അഡ്വ.കെ.ശുഹൈബ് തങ്ങൾ, എം.ഒ.ചന്ദ്രൻ ,അഡ്വ.പി.കെ.രവീന്ദ്രൻ, എം.ഹരീന്ദ്രൻ മാസ്റ്റർ, സി.വി.രാജൻ മാസ്റ്റർ, എൻ.എ.കരീം, എം.സുലൈമാൻ മാസ്റ്റർ, മൊട്ടേമ്മൽ ഷാജി, എൻ.ഹരിദാസൻ മാസ്റ്റർ, വി.കെ.ഖാലിദ് എന്നിവർ സംസാരിച്ചു.അബ്ദുൾ നസീർ സ്വാഗതം പറഞ്ഞു.

യോഗയും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ.എ.സി. അഞ്ജലി ക്ലാസ്സെടുത്തു. ഒളവിലത്തെ ഓടക്കുഴൽ വിദഗ്ധനും ഫ്ലവേസ് ചാനൽ ഫെയിം ശ്രീനാഥിനെ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് വൃക്ഷത്തൈ നടലും വിതരണവും നടന്നു. ഗായകൻ രാജനെ ചടങ്ങിൽ വച്ചാ ദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119741/p-umar-haji-remembrance-and-clinic-inauguration-and-tribute)