---
title: "ലോക ക്വിസിങ് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങി"
english_title: "The World Quizzing Championship has started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119766/the-world-quizzing-championship-has-started"
published_at: "2023-06-05T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d7f14edf65_Screenshot_2023-06-05-11-47-46-79_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ലോക ക്വിസിങ് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങി

> **Lead Summary:** ക്വിസ്സിലെ ലോകചാമ്പ്യനെ കണ്ടെത്താൻ ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷൻ വയനാട് ജില്ലാ ഭരണകൂടവുമായി ചേർന്ന് കേരളത്തിലെ ആദ്യ ക്വിസ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെ ലോക ക്വിസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.

## Article Content

ക്വിസ്സിലെ ലോകചാമ്പ്യനെ കണ്ടെത്താൻ ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷൻ വയനാട് ജില്ലാ ഭരണകൂടവുമായി ചേർന്ന് കേരളത്തിലെ ആദ്യ ക്വിസ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെ ലോക ക്വിസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.

ലോകത്തെമ്പാടുമുള്ള നൂറിലധികം വേദികളിലായി ഒരേ ദിവസം നടന്ന ഈ മത്സരത്തിൽ, ജില്ലയിലെ ഏറ്റവും പ്രഗത്ഭരായ മൽസരാർത്ഥികൾ മാറ്റുരച്ചു. ജൂൺ 3 ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് എഴുത്തു പരീക്ഷയുടെ മാതൃകയിൽ കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് മത്സരം നടന്നത്. 8 വിഷയങ്ങളിലായി 240 ചോദ്യങ്ങൾ പൂർത്തിയാക്കിയവർക്ക് ക്വിസിങ്ങിൽ ഒരു ലോക റാങ്കിങ്ങും ഇന്ത്യയെ പ്രതിനിധീകരിച്ചതിനുള്ള സർട്ടിഫിക്കറ്റും ലഭിച്ചു.

പൊതു വിഭാഗത്തിൽ ഷമൽ സാലിം എം.പിയും,, ലേഡീസ് വിഭാഗത്തിൽ ശ്രുതി കെ.ജി യും , കോളേജ് വിഭാഗത്തിൽ മിഥുൻ പിയും , സ്കൂൾ വിഭാഗത്തിൽ അഭിനന്ദ്.എസ് ദേവും വിജയികൾ ആയി ഐ ക്യു എ പ്രോക്ടർ ഷാജൻ ജോസ് മത്സരം നിയന്ത്രിച്ചു. എസ്.കെ.എം.ജെ സ്കൂൾ പ്രിൻസിപ്പാൾ സാവിയോ ഓസ്റ്റിൻ മൽസരം ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി അംഗങ്ങളായ പ്രസാദ് വി.കെ,അയൂബ് എ,സ്യാൽ കെ.എസ് എന്നിവർ വിജയികളെ അനുമോദിച്ചു. ലോക നിലവാരത്തിലുള്ള ഒരു മൽസരത്തിന്റെ ഭാഗമാകാനായത് അനുഭവമായി എന്ന് മൽസരാർത്ഥികൾ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119766/the-world-quizzing-championship-has-started)