---
title: "'പുസ്തക പച്ച' പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു"
english_title: "Panamaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119780/panamaram"
published_at: "2023-06-05T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d85d2227f7_IMG-20230605-WA0022.jpg"
keywords: []
---

# 'പുസ്തക പച്ച' പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **പനമരം** : എസ്. ഐ. ഒ. കേരളയും പീപ്പിൾസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന *പുസ്തക പച്ച* പഠനോപകരണ വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ്. ഐ. ഒ. വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനമരം പീപ്പിൾസ് വില്ലേജിൽ വെച്ചു നടന്നു. പനമരം ബ്ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ പീപ്പിൾസ് വില്ലേജ് റസിഡന്റ് അസോസിയേഷൻ സെക്രട്ടറി രാജനു പഠനോപകരണ കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു .

## Article Content

 **പനമരം** : എസ്. ഐ. ഒ. കേരളയും പീപ്പിൾസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന *പുസ്തക പച്ച* പഠനോപകരണ വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ്. ഐ. ഒ. വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനമരം പീപ്പിൾസ് വില്ലേജിൽ വെച്ചു നടന്നു. പനമരം ബ്ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ പീപ്പിൾസ് വില്ലേജ് റസിഡന്റ് അസോസിയേഷൻ സെക്രട്ടറി രാജനു പഠനോപകരണ കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു .

യോഗത്തിൽ എസ് ഐ ഒ സംസ്ഥാന സെക്രട്ടറി അഡ്വ: അബ്ദുൽ വാഹിദ് അദ്ധ്യക്ഷതവഹിച്ചു . ടി ഖാലിദ് ആശംസ നേർന്നു .എസ് ഐ ഒ ജില്ലാ പ്രസിഡന്റ് മുനീബ് അസ്ഹരി സ്വാഗതവും ജില്ലാ സെക്രട്ടറി ഫർഹാൻ എ സി നന്ദിയും പറഞ്ഞു. പീപ്പ്ൾസ് വില്ലേജ് കോ:ഡിനേറ്റർ സെമീർ കെ കെ , ദിലാൽ ഹസൻ ഇ കെ , ജമാൽ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119780/panamaram)