---
title: " ഡ്യൂട്ടിക്കിടെ എഎസ്‌ഐ കുഴഞ്ഞ് വീണു മരിച്ചു. "
english_title: "Mahi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119785/mahi"
published_at: "2023-06-05T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d89495ca6c_IMG-20230605-WA0027.jpg"
keywords: []
---

#  ഡ്യൂട്ടിക്കിടെ എഎസ്‌ഐ കുഴഞ്ഞ് വീണു മരിച്ചു. 

> **Lead Summary:** **മാഹി** : മാഹിയിൽ ഡ്യൂട്ടിക്കിടെ എഎസ്‌ഐ കുഴഞ്ഞ് വീണു മരിച്ചു. പന്തക്കൽ ഔട്ട് പോസ്റ്റിൽ ജോലി ചെയ്യുകയായിരുന്ന തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എ .വി മനോജ് കുമാറാണ് മരിച്ചത്.52 വയസ്സായിരുന്നു.രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മനോജിനെ സഹപ്രവർത്തകർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**മാഹി** : മാഹിയിൽ ഡ്യൂട്ടിക്കിടെ എഎസ്‌ഐ കുഴഞ്ഞ് വീണു മരിച്ചു. പന്തക്കൽ ഔട്ട് പോസ്റ്റിൽ ജോലി ചെയ്യുകയായിരുന്ന തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എ .വി മനോജ് കുമാറാണ് മരിച്ചത്.52 വയസ്സായിരുന്നു.രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മനോജിനെ സഹപ്രവർത്തകർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് മാഹി പോലീസ് സൂപ്രണ്ട് രാജശേഖര വളളാട്ട്, സി.ഐ.പി.ബി .മനോജ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിയിരുന്നു.സംസ്കാരം പുതുച്ചേരി സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ പിന്നീട് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119785/mahi)