---
title: "മീത്തലെ പുന്നാട് വയൽ മണ്ണിട്ടു നികത്തുന്നതിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം"
english_title: "Allegation that the authorities are not taking action against the filling of the Punnad field "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119816/allegation-that-the-authorities-are-not-taking-action-against-the-filling-of-the-punnad-field"
published_at: "2023-06-05T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d9f2447019_Screenshot_2023-06-05-14-07-59-21_7352322957d4404136654ef4adb64504.jpg"
keywords: []
---

# മീത്തലെ പുന്നാട് വയൽ മണ്ണിട്ടു നികത്തുന്നതിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

> **Lead Summary:** **ഇരിട്ടി** : ഇരിട്ടിക്കടുത്ത് മീത്തലെ പുന്നാട് വയൽ മണ്ണിട്ടു നികത്തുന്നതിനെതിരെ പ്രതിഷേധം. വയൽ നികത്തൽ അധികൃതരെ അറിയിച്ചിട്ടും നിസ്സംഗത തുടരുകയാണെന്ന ആക്ഷേപവും ഉയർന്നു. അധികൃതരെ അറിയിച്ചപ്പോൾ കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ല എന്നാണ് ആരോപണം. വയൽനികത്തിയുള്ള മണ്ണിടലിന് പാടശേഖര സമിതി ഭാരവാഹികളും ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്.

## Article Content

**ഇരിട്ടി** : ഇരിട്ടിക്കടുത്ത് മീത്തലെ പുന്നാട് വയൽ മണ്ണിട്ടു നികത്തുന്നതിനെതിരെ പ്രതിഷേധം. വയൽ നികത്തൽ അധികൃതരെ അറിയിച്ചിട്ടും നിസ്സംഗത തുടരുകയാണെന്ന ആക്ഷേപവും ഉയർന്നു. അധികൃതരെ അറിയിച്ചപ്പോൾ കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ല എന്നാണ് ആരോപണം. വയൽനികത്തിയുള്ള മണ്ണിടലിന് പാടശേഖര സമിതി ഭാരവാഹികളും ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസറോട് അന്വേഷണം നടത്തിയപ്പോൾ സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇരിട്ടി സിഐയെ അറിയിച്ച് വയലിൽ മണ്ണിടുന്നത് തടയാനും മണ്ണുമായി എത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. അധികൃതർ ഇങ്ങനെ പറയുമ്പോഴും മണ്ണിടൽ തുടരുന്നു എന്നാണ് ആരോപണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119816/allegation-that-the-authorities-are-not-taking-action-against-the-filling-of-the-punnad-field)