---
title: "മുസ്ലിം ലീഗ് ഹരിതവനം പദ്ധതിക്ക് തുടക്കമായി"
english_title: "Muslim League Harithavanam project started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119830/muslim-league-harithavanam-project-started"
published_at: "2023-06-05T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647da09e0f2e5_Screenshot_2023-06-05-14-12-44-55_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മുസ്ലിം ലീഗ് ഹരിതവനം പദ്ധതിക്ക് തുടക്കമായി

> **Lead Summary:**  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടപ്പിലാക്കുന്ന ഹരിത വനം പദ്ധതിക്ക് തളിപ്പറമ്പ് സർ സയ്യദ് കോളജിൽ തുടക്കമായി. ഒരേക്കർ സ്ഥലത്ത് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഹരിതവനം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

## Article Content

 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടപ്പിലാക്കുന്ന ഹരിത വനം പദ്ധതിക്ക് തളിപ്പറമ്പ് സർ സയ്യദ് കോളജിൽ തുടക്കമായി. ഒരേക്കർ സ്ഥലത്ത് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഹരിതവനം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

തളിപ്പറമ്പ് കോളേജ് ക്യാമ്പസിലും തുടർന്ന് ബൊട്ടാണിക്കൽ ഗാർഡനിൽ വൃക്ഷത്തൈകൾ വെച്ച് പിടിപ്പിക്കുകയുണ്ടായി. ഇതിൻ്റെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോക്ടർ ഖലീൽ ചൊവ്വ നിർവഹിച്ചു. തളിപ്പറമ്പ് സർ സയ്യദ് കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷം വഹിച്ചു.സി.ഡി.എം ഇ.എ പ്രസിഡൻറ് അഡ്വ.പി മുഹമ്മദ് ആശംസ നേർന്നു.

കോളേജ് പ്രിൻസിപ്പാൾ ഇസ്മായിൽ ഓലായിക്ക, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം പി മുഹമ്മദലി,മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ഒ.പി.ഇബ്രാഹിം കുട്ടി മാസ്റ്റർ, എസ് കെ പി സക്കരിയ,സി.പി. റഷീദ് ഇഖ്ബാൽ കോയിപ്ര ഡോ.എ.കെ. അബ്ദുസ്സലാം മുനിസിപൽ ലീഗ് സെക്രട്ടരി കെ. മുഹമ്മദ് ബഷീർ സംബന്ധിച്ചു ജില്ലാ ലീഗ് സെക്രട്ടരി മഹമൂദ് അള്ളാംകുളം സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119830/muslim-league-harithavanam-project-started)