---
title: "കേളകം ഗ്രാമപഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119851/kelakam"
published_at: "2023-06-05T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647daeae024e6_Screenshot_2023-06-05-15-11-13-41_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു

> **Lead Summary:** **കേളകം**: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധങ്ങളായ പരിപാടികളുടെ കേളകം പഞ്ചായത്ത് തല ഉദ്ഘാടനം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കക്കണ്ടം വൃക്ഷ തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം**: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധങ്ങളായ പരിപാടികളുടെ കേളകം പഞ്ചായത്ത് തല ഉദ്ഘാടനം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കക്കണ്ടം വൃക്ഷ തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് ബിന്റോ സി കറുകയിൽ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ ജി സുനിൽ കൃഷിദിന സന്ദേശം നൽകി. ഫാ. വർഗീസ് ചങ്ങനാമഠം, അസി. കൃഷി ഓഫീസർ അഷ്റഫ്, പഞ്ചായത്തംഗങ്ങളായ അഡ്വ. ബിജു ചാക്കോ, ജോണി പാമ്പാടി, സുനിത രാജു, ഷിജി സുരേന്ദ്രൻ, സ്കൂൾ പ്രിൻസിപാൾ സിസ്റ്റർ അഭിഷിക്ത തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന കുട്ടികളുടെ വിവിധ പരുപാടികൾ അരങ്ങേറി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119851/kelakam)