---
title: "അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു; 24 മണിക്കൂറിൽ ന്യൂനമർദമാകും"
english_title: "A cyclonic vortex formed in the Arabian Sea; In 24 hours the pressure will be low"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119863/a-cyclonic-vortex-formed-in-the-arabian-sea-in-24-hours-the-pressure-will-be-low"
published_at: "2023-06-05T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647db82d89efe_Screenshot_2023-06-05-15-52-38-37_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു; 24 മണിക്കൂറിൽ ന്യൂനമർദമാകും

> **Lead Summary:** തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദം മധ്യകിഴക്കൻ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനാണ് സാധ്യതതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദം മധ്യകിഴക്കൻ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനാണ് സാധ്യതതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നൽ, കാറ്റ് എന്നിവയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് ഇന്ന് മുതൽ ജൂൺ 7 വരെയും കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ജൂൺ 9 വരെയും മത്സ്യബന്ധനവും വിലക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119863/a-cyclonic-vortex-formed-in-the-arabian-sea-in-24-hours-the-pressure-will-be-low)