---
title: "ഒഡീഷ ട്രെയിൻ ദുരന്തം: ഇന്റർലോക്കിംഗ് തെറ്റായി സജ്ജീകരിച്ചു"
english_title: "Odisha train disaster"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119875/odisha-train-disaster"
published_at: "2023-06-05T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dbc63978bc_Screenshot_2023-06-05-16-12-06-66_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഒഡീഷ ട്രെയിൻ ദുരന്തം: ഇന്റർലോക്കിംഗ് തെറ്റായി സജ്ജീകരിച്ചു

> **Lead Summary:** ഒഡീഷ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അട്ടിമറി സാധ്യത തള്ളാതെ റെയിൽവേ മന്ത്രാലയം. ക്രിമിനലുകളെ തിരിച്ചറിഞ്ഞെന്ന കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകളാണ് അട്ടിമറി സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. സിഗ്നലിംഗ് സംവിധാനത്തിലെ പിഴവാണ് അപകടകാരണമെന്ന് റെയിൽവേ ബോർഡ് അറിയിച്ചതിന് പിന്നാലെ അട്ടിമറി സാധ്യത തള്ളാനാകില്ലെന്ന് റെയിൽവേ മന്ത്രി സൂചിപ്പിക്കുകയായിരുന്നു ഗ്രീൻ സിഗ്നൽ കണ്ടിട്ടാണ് ട്രെയിൻ മുന്നോട്ട് എടുത്തതെന്ന് കോറമാൻഡൽ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് പറഞ്ഞിരുന്നു. ട്രാക്ക് സുസജ്ജമാണെന്ന് വ്യക്തമായതോടെ അനുവദിനീയമായ വേഗതയിൽ തന്നെയാണ് ട്രെയിൻ മുന്നോട്ട് നീങ്ങിയത്. അപകടസമയത്ത് കോറമാൻഡൽ എക്‌സ്പ്രസിന്റെ വേഗത 128 കിലോമീറ്ററായിരുന്നു ഗ്രീൻ സിഗ്നൽ നൽകിയെങ്കിലും ലൂപ്പ് ട്രാക്കിലേക്ക് തെറ്റായി ഇന്റർ ലോക്കിംഗ് സംവിധാനം സജ്ജീകരിക്കപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ഇലക്ട്രോണിക് ഇന്റർലോക്കിംഗ് ആൻഡ് പോയിന്റ് മെഷീനിൽ ആരോ വരുത്തിയ മാറ്റമാണ് അപകടകാരണമെന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്.

## Article Content

ഒഡീഷ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അട്ടിമറി സാധ്യത തള്ളാതെ റെയിൽവേ മന്ത്രാലയം. ക്രിമിനലുകളെ തിരിച്ചറിഞ്ഞെന്ന കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകളാണ് അട്ടിമറി സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. സിഗ്നലിംഗ് സംവിധാനത്തിലെ പിഴവാണ് അപകടകാരണമെന്ന് റെയിൽവേ ബോർഡ് അറിയിച്ചതിന് പിന്നാലെ അട്ടിമറി സാധ്യത തള്ളാനാകില്ലെന്ന് റെയിൽവേ മന്ത്രി സൂചിപ്പിക്കുകയായിരുന്നു ഗ്രീൻ സിഗ്നൽ കണ്ടിട്ടാണ് ട്രെയിൻ മുന്നോട്ട് എടുത്തതെന്ന് കോറമാൻഡൽ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് പറഞ്ഞിരുന്നു. ട്രാക്ക് സുസജ്ജമാണെന്ന് വ്യക്തമായതോടെ അനുവദിനീയമായ വേഗതയിൽ തന്നെയാണ് ട്രെയിൻ മുന്നോട്ട് നീങ്ങിയത്. അപകടസമയത്ത് കോറമാൻഡൽ എക്‌സ്പ്രസിന്റെ വേഗത 128 കിലോമീറ്ററായിരുന്നു ഗ്രീൻ സിഗ്നൽ നൽകിയെങ്കിലും ലൂപ്പ് ട്രാക്കിലേക്ക് തെറ്റായി ഇന്റർ ലോക്കിംഗ് സംവിധാനം സജ്ജീകരിക്കപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ഇലക്ട്രോണിക് ഇന്റർലോക്കിംഗ് ആൻഡ് പോയിന്റ് മെഷീനിൽ ആരോ വരുത്തിയ മാറ്റമാണ് അപകടകാരണമെന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119875/odisha-train-disaster)