---
title: "കൊളക്കാട് സെന്റ്. സെബാസ്റ്റ്യൻസ് യു. പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു"
english_title: "Kolakkade "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119880/kolakkade"
published_at: "2023-06-05T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dbe369e0f0_Screenshot_2023-06-05-16-19-08-73_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൊളക്കാട് സെന്റ്. സെബാസ്റ്റ്യൻസ് യു. പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** **കൊളക്കാട്** : കൊളക്കാട് സെന്റ്. സെബാസ്റ്റ്യൻസ് യു. പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന അസംബ്ലിയിൽ പ്രഥമാധ്യാപിക ജാൻസി ടീച്ചർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. തുടർന്ന് ശാസ്ത്ര ക്ലബ്‌ കൺവീനർ ദീപ്തി കുര്യാക്കോസ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയിൽ വരുത്തുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിച്ചു.

## Article Content

**കൊളക്കാട്** : കൊളക്കാട് സെന്റ്. സെബാസ്റ്റ്യൻസ് യു. പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന അസംബ്ലിയിൽ പ്രഥമാധ്യാപിക ജാൻസി ടീച്ചർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. തുടർന്ന് ശാസ്ത്ര ക്ലബ്‌ കൺവീനർ ദീപ്തി കുര്യാക്കോസ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയിൽ വരുത്തുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിച്ചു.

വിദ്യാർത്ഥി പ്രതിനിധികളായ അൻസിൽ മരിയ റെന്നി , അൻസ മരിയ എന്നിവർ സംസാരിച്ചു. പ്രശസ്ത കവയത്രി സുഗതകുമാരിയുടെ 'ഒരു തൈ നടാം' എന്ന കവിതയുടെ നൃത്താവിഷ്കാരവും കവിതയുടെ ഇംഗ്ലീഷ് പരിഭാഷയും അവതരിപ്പിക്കപ്പെട്ടു. പരിസ്ഥിതി ദിന പ്രാധാന്യം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായി കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്നു. ക്വിസ്സ്, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ വിവിധ മത്സരയിനങ്ങളും സംഘടിപ്പിച്ചു.

കുട്ടികൾ വൃക്ഷ തൈകൾ വീടുകളിൽ നട്ട് ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കു വയ്ച്ചു. പി.റ്റി.എ. പ്രസിഡന്റ്‌  സന്തോഷ് പെരേപ്പാടന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119880/kolakkade)