---
title: "പരിസ്തിതി ദിനാചരണം നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119906/peravoor"
published_at: "2023-06-05T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dcd7172287_IMG-20230605-WA0072.jpg"
keywords: []
---

# പരിസ്തിതി ദിനാചരണം നടത്തി

> **Lead Summary:** > **പേരാവൂർ** : ഗവ: ഐ റ്റി ഐ യിൽ പരിസ്തിതിദിനാചരണത്തോടനുബന്ധിച്ച് സ്ഥാപനത്തിലെ ജീവനക്കാരും ട്രെയിനികളും പങ്കാളികളാവുന്ന "ഓർമ്മയ്കായി ഒരു ചെടിയും ചെടിച്ചട്ടിയും" എന്ന പദ്ദതിക്ക് തുടക്കം കുറിച്ചു. ജൂനിയർ സൂപ്രണ്ട് പി.വി ഷാജിയുടെ സ്മരയ്ക് കുടുംബാംഗങ്ങളും സ്റ്റാഫ് കൗൺസിലും വാങ്ങിയ ചെടിയും ചെടിച്ചട്ടിയും കൊട്ടിയൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.വി സജിത് ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്തിന് കൈമാറിക്കൊണ്ട് പരിസ്തിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വാഹനാപകടത്തിൽ വേർപിരിഞ്ഞ എം.എം.വി ട്രേഡിലെ വി.ജെ ജോയലിൻ്റെ സ്മരണാർത്ഥം ഡ്രാഫ്റ്റ്സ്മാൻ സിവിൽ സീനിയർ ട്രെയിനികൾ നിർമ്മിച്ച ചത്വരത്തിൽ ജീവനക്കാരും ട്രെയിനികളും ചേർന്ന് പൂന്തോട്ടം ഒരുക്കി. "

## Article Content

> **പേരാവൂർ** : ഗവ: ഐ റ്റി ഐ യിൽ പരിസ്തിതിദിനാചരണത്തോടനുബന്ധിച്ച് സ്ഥാപനത്തിലെ ജീവനക്കാരും ട്രെയിനികളും പങ്കാളികളാവുന്ന "ഓർമ്മയ്കായി ഒരു ചെടിയും ചെടിച്ചട്ടിയും" എന്ന പദ്ദതിക്ക് തുടക്കം കുറിച്ചു. ജൂനിയർ സൂപ്രണ്ട് പി.വി ഷാജിയുടെ സ്മരയ്ക് കുടുംബാംഗങ്ങളും സ്റ്റാഫ് കൗൺസിലും വാങ്ങിയ ചെടിയും ചെടിച്ചട്ടിയും കൊട്ടിയൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.വി സജിത് ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്തിന് കൈമാറിക്കൊണ്ട് പരിസ്തിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വാഹനാപകടത്തിൽ വേർപിരിഞ്ഞ എം.എം.വി ട്രേഡിലെ വി.ജെ ജോയലിൻ്റെ സ്മരണാർത്ഥം ഡ്രാഫ്റ്റ്സ്മാൻ സിവിൽ സീനിയർ ട്രെയിനികൾ നിർമ്മിച്ച ചത്വരത്തിൽ ജീവനക്കാരും ട്രെയിനികളും ചേർന്ന് പൂന്തോട്ടം ഒരുക്കി. "

> പ്രകൃതിയും മനുഷ്യനും" എന്ന വിഷയത്തിൽ ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത് പ്രഭാഷണം നടത്തി. പി.വി സജിത് ,സ്റ്റാഫ് സെക്രട്ടറി പി കെ ഷിബു , ഹരിതസേന കൺവീനർ ബിജു പോൾ , ആർദ്ര എ.എസ് , ബിജു ചമ്പാടൻ , ട്രെയിനീസ് കൗൺസിലർമാരായ പി.കെ അബിൻ ലാൽ , ആദിഷ് പ്രദീപ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119906/peravoor)