---
title: "‘പ്രകൃതിയെ ഒരു ക്യാൻവാസിലാക്കി ‘ കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു."
english_title: "'Nature as a canvas' Environment Day was celebrated at Santhome Higher Secondary School, Kolakkad."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119935/nature-as-a-canvas-environment-day-was-celebrated-at-santhome-higher-secondary-school-kolakkad"
published_at: "2023-06-05T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dee5368b3b_TGFHFH.jpg"
keywords: []
---

# ‘പ്രകൃതിയെ ഒരു ക്യാൻവാസിലാക്കി ‘ കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.

> **Lead Summary:** **കൊളക്കാട്:** ‘പ്രകൃതിയെ ഒരു ക്യാൻവാസിലാക്കി ‘ കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു... ബഹു. സ്കൂൾ മാനേജർ റവ ഫാ തോമസ് പട്ടാംകുളം പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു... തുടർന്ന് വ്യത്യസ്തമായ രീതിയിൽ പ്രകൃതിയെ ഒരു ക്യാൻവാസിൽ വരച്ചു കൊണ്ട് സാൻതോമിലെ കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിനം ആഘോഷിച്ചു...കലാധ്യാപകൻ ശ്രീ ശ്രീനിവാസൻ ആണ് വരകൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്തത്... ബഹു സ്കൂൾ മാനേജർ റവ ഫാ തോമസ് പട്ടാംകുളം സ്കൂൾ പരിസരത്തു വൃക്ഷ തൈ നട്ടു... ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി സോളി തോമസ് സംസാരിച്ചു.... NCC, SPC, JRC കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചിയാക്കിക്കൊണ്ട് എല്ലാ കുട്ടികളും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി...

## Article Content

**കൊളക്കാട്:** ‘പ്രകൃതിയെ ഒരു ക്യാൻവാസിലാക്കി ‘ കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു... ബഹു. സ്കൂൾ മാനേജർ റവ ഫാ തോമസ് പട്ടാംകുളം പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു... തുടർന്ന് വ്യത്യസ്തമായ രീതിയിൽ പ്രകൃതിയെ ഒരു ക്യാൻവാസിൽ വരച്ചു കൊണ്ട് സാൻതോമിലെ കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിനം ആഘോഷിച്ചു...കലാധ്യാപകൻ ശ്രീ ശ്രീനിവാസൻ ആണ് വരകൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്തത്... ബഹു സ്കൂൾ മാനേജർ റവ ഫാ തോമസ് പട്ടാംകുളം സ്കൂൾ പരിസരത്തു വൃക്ഷ തൈ നട്ടു... ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി സോളി തോമസ് സംസാരിച്ചു.... NCC, SPC, JRC കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചിയാക്കിക്കൊണ്ട് എല്ലാ കുട്ടികളും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി...

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119935/nature-as-a-canvas-environment-day-was-celebrated-at-santhome-higher-secondary-school-kolakkad)