---
title: "എ.ഐ.ക്യാമറക്കു മുന്നിൽ മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. "
english_title: "Mananthavadi Mandal Congress Committee staged a protest dharna in front of AI camera. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119938/mananthavadi-mandal-congress-committee-staged-a-protest-dharna-in-front-of-ai-camera"
published_at: "2023-06-05T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647defde13d00_DFHDHDHFDG.jpg"
keywords: []
---

# എ.ഐ.ക്യാമറക്കു മുന്നിൽ മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. 

> **Lead Summary:** **മാനന്തവാടി:** എ.ഐ.ക്യാമറ സ്ഥാപിച്ചതിലെ അഴിമതി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് നടന്ന ക്യാമറക്കു മുന്നിലെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി തലശ്ശേരി റോഡിൽ പാലക്കുളി ജംഗ്ഷനിൽ സ്ഥാപിച്ച എ -ഐ ക്യാമറക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

## Article Content

**മാനന്തവാടി:** എ.ഐ.ക്യാമറ സ്ഥാപിച്ചതിലെ അഴിമതി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് നടന്ന ക്യാമറക്കു മുന്നിലെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി തലശ്ശേരി റോഡിൽ പാലക്കുളി ജംഗ്ഷനിൽ സ്ഥാപിച്ച എ -ഐ ക്യാമറക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

അഴിമതി ക്യാമറയുടെ മറവിൽ സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീർപ്പിക്കാനാണെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി പി.വി. ജോർജ്ജ് പറഞ്ഞു.

ജേക്കബ് സെബാസ്ത്യൻ അധ്യക്ഷത വഹിച്ചു. പി.എം.ബെന്നി, വി.യു ജോയി, എം.നാരായണൻ, സാബു പൊന്നിയിൽ, പെരുമ്പിൽ അപ്പച്ചൻ, ഷിബു കോക്കണ്ടത്തിൽ, വിജയൻ തുണ്ടത്തിൽ, ഗിരിഷ് കുമാർ എം.കെ, പി.കെ.ഖാദർ, ജോണി കല്ലമാക്കിൽ, വിജയൻ പിലാക്കാവിൽ, സി.എച്ച്.സുഹൈർ മുസ്തഫ എള്ളിൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119938/mananthavadi-mandal-congress-committee-staged-a-protest-dharna-in-front-of-ai-camera)