---
title: "എ ഐ ക്യാമറയിലെ അഴിമതിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ സിഗ്നൽ സ്ഥാപിച്ചു.   "
english_title: "Youth League set up protest signal against corruption in AI camera. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119965/youth-league-set-up-protest-signal-against-corruption-in-ai-camera"
published_at: "2023-06-05T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dfd32ce80b_HGJKML.jpg"
keywords: []
---

# എ ഐ ക്യാമറയിലെ അഴിമതിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ സിഗ്നൽ സ്ഥാപിച്ചു.   

> **Lead Summary:** **ഇരിട്ടി: ** എ ഐ ക്യാമറയിലെ അഴിമതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ പ്രതിഷേധ സിഗ്നൽ സ്ഥാപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ന്റെ ആദ്യക്ഷതയിൽ മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം എം മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**ഇരിട്ടി: ** എ ഐ ക്യാമറയിലെ അഴിമതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ പ്രതിഷേധ സിഗ്നൽ സ്ഥാപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ന്റെ ആദ്യക്ഷതയിൽ മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം എം മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ഫാസിൽ ആറളം, ഖാലിദ് ഇരിട്ടി, ഇ. കെ സവാദ്, സവാദ് പെരിയത്തിൽ, വി ഹാരിസ്, അസ്‌ലം മുഴക്കുന്ന്, ആഷിഫ് അടക്കത്തോട്, പിവി ശുഹൈൽ, മുനീർ അറഫ, അബ്ദുൽ ഖാദർ, അഷ്‌റഫ്‌ കാറാട് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119965/youth-league-set-up-protest-signal-against-corruption-in-ai-camera)