---
title: " 7 അംഗ പ്രത്യേക അന്വേഷണ സംഘം  പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ പരിശോധന ആരംഭിച്ചു. "
english_title: "A 7-member special investigation team has started inspection at Pulpally Co-operative Bank. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119994/a-7-member-special-investigation-team-has-started-inspection-at-pulpally-co-operative-bank"
published_at: "2023-06-05T22:11:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e105ff320f_dfdgdfhdh.jpg"
keywords: []
---

#  7 അംഗ പ്രത്യേക അന്വേഷണ സംഘം  പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ പരിശോധന ആരംഭിച്ചു. 

> **Lead Summary:** **പുല്‍പ്പള്ളി:** പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി.അയ്യപ്പന്‍ നായരുടെ നേതൃത്വത്തിലുള്ള 7 അംഗ പ്രത്യേക അന്വേഷണ സംഘം പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ പരിശോധന ആരംഭിച്ചു. പുല്‍പ്പളളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 2017-18 മുതല്‍ 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ വിതരണം നടത്തിയിട്ടുള്ള വായ്പകളെ സംബന്ധിച്ചും. ബാങ്കിലെ ആസ്തി ബാധ്യതകളെ സംബന്ധിച്ചും ബാങ്കിന്റെ പൊതു ഫണ്ടില്‍ നിന്ന് സഹകരണ നിയമങ്ങള്‍ക്കും, സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി സഹകരണ സംഘം രജിസ്ട്രാറുടെ അനുമതിയില്ലാതെയും തുകകള്‍ ചെലവഴിച്ചിട്ടുണ്ടോയെന്ന് സംബന്ധിച്ചുമാണ് പരിശോധന നടത്തുന്നത്. 

## Article Content

**പുല്‍പ്പള്ളി:** പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി.അയ്യപ്പന്‍ നായരുടെ നേതൃത്വത്തിലുള്ള 7 അംഗ പ്രത്യേക അന്വേഷണ സംഘം പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ പരിശോധന ആരംഭിച്ചു. പുല്‍പ്പളളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 2017-18 മുതല്‍ 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ വിതരണം നടത്തിയിട്ടുള്ള വായ്പകളെ സംബന്ധിച്ചും. ബാങ്കിലെ ആസ്തി ബാധ്യതകളെ സംബന്ധിച്ചും ബാങ്കിന്റെ പൊതു ഫണ്ടില്‍ നിന്ന് സഹകരണ നിയമങ്ങള്‍ക്കും, സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി സഹകരണ സംഘം രജിസ്ട്രാറുടെ അനുമതിയില്ലാതെയും തുകകള്‍ ചെലവഴിച്ചിട്ടുണ്ടോയെന്ന് സംബന്ധിച്ചുമാണ് പരിശോധന നടത്തുന്നത്. 

പ്രാഥമിക പരിശോധന മാത്രമാണ് തുടങ്ങിയതെന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി.അയ്യപ്പന്‍ നായര്‍ പറഞ്ഞു ഒരു മാസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.സംഘത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ വി അരുണ്‍, സജി കുമാര്‍, രാജാറാം ,പി ജ്യോതിഷ്‌കുമാര്‍, എം ബബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119994/a-7-member-special-investigation-team-has-started-inspection-at-pulpally-co-operative-bank)