---
title: "ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഇനി വലിച്ചെറിയൽ മുക്ത മാലിന്യമുക്ത പഞ്ചായത്ത്"
english_title: "Ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120013/ulikkal"
published_at: "2023-06-06T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e772636c37_IMG-20230606-WA0002.jpg"
keywords: []
---

# ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഇനി വലിച്ചെറിയൽ മുക്ത മാലിന്യമുക്ത പഞ്ചായത്ത്

> **Lead Summary:**  **ഉളിക്കൽ** : ഉളിക്കൽ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത വലിച്ചെറിയൽ മുക്ത പഞ്ചായത്തായി കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ PC ഷാജി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളും മാലിന്യമുക്ത വലിച്ചെറിയൽ മുക്ത വാർഡുകളായി പ്രഖ്യാപിച്ചിരുന്നു.

## Article Content

 **ഉളിക്കൽ** : ഉളിക്കൽ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത വലിച്ചെറിയൽ മുക്ത പഞ്ചായത്തായി കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ PC ഷാജി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളും മാലിന്യമുക്ത വലിച്ചെറിയൽ മുക്ത വാർഡുകളായി പ്രഖ്യാപിച്ചിരുന്നു.

പഞ്ചായത്തിലെ എല്ലാ ടൗണുകളും പാതയോരങ്ങളും കേന്ദ്രീകരിച്ച് കൊണ്ട് ജനകീയ സഹകരണത്തോടു കൂടി ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിച്ച സ്ഥലങ്ങൾ കണ്ടെത്തുകയും ആ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ഞായറാഴ്ച ദിവസം വീടുകളിൽ ഡ്രൈ ഡേ ആചാരിക്കുകയും സ്ഥാപനങ്ങളിൽ വെള്ളിയാഴ്ച ഡ്രൈ ഡേ ആയും ആചരിച്ചുവരുന്നു. മാലിന്യമുക്ത വലിച്ചെറിയൽ മുക്ത പഞ്ചായത്ത് തല പ്രഖ്യാപന സമ്മേളനത്തിൽ നാനാ തുറകളിൽപ്പെട്ട 100 കണക്കിന് ആളുകൾ പങ്കെടുത്തു.

ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ശ്രീമതി പി.കെ മാലതി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഇബ്രാഹിം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് പാലശ്ശേരി, ഒ.വി  ഷാജു, ശ്രീമതി ഇന്ദിര പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ചാക്കോ പാലക്കലോടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ജെ  ജോർജ് മാസ്റ്റർ, കില റിസോഴ്സ് പേഴ്സൺ വർഗീസ് മാസ്റ്റർ, ഉളിക്കൽ പോലീസ് എസ് എച്ച് ഒ സുധീർ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120013/ulikkal)