---
title: "പരിസ്ഥിതി ദിനത്തിൽ ആറളം ഫാം സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്ത് എ ഐ വൈ എഫ് പ്രവർത്തകർ. "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120014/aralam"
published_at: "2023-06-06T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e77d60cfde_IMG-20230606-WA0003.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തിൽ ആറളം ഫാം സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്ത് എ ഐ വൈ എഫ് പ്രവർത്തകർ. 

> **Lead Summary:** **ആറളം**: എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സേവ് ഇന്ത്യ മാർച്ചിൽ ലഭിച്ച പഠനോപകരണങ്ങൾ ആദിവാസി മേഖലയിൽ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആറളം ഫാം പുനരധിവാസ മേഖലയിലെ ഫാം ഹയർസെക്കൻഡറി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. കണ്ണൂർ ജില്ലയിൽ നിന്നും ലഭിച്ച മുഴുവൻ പഠനോപകരണങ്ങളും ആറളം ഫാം സ്കൂളിന് കൈമാറി. പരിസ്ഥിതി ദിനാചരണ ചടങ്ങ് എവൈഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. രജീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**ആറളം**: എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സേവ് ഇന്ത്യ മാർച്ചിൽ ലഭിച്ച പഠനോപകരണങ്ങൾ ആദിവാസി മേഖലയിൽ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആറളം ഫാം പുനരധിവാസ മേഖലയിലെ ഫാം ഹയർസെക്കൻഡറി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. കണ്ണൂർ ജില്ലയിൽ നിന്നും ലഭിച്ച മുഴുവൻ പഠനോപകരണങ്ങളും ആറളം ഫാം സ്കൂളിന് കൈമാറി. പരിസ്ഥിതി ദിനാചരണ ചടങ്ങ് എവൈഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. രജീഷ് ഉദ്ഘാടനം ചെയ്തു.

പഠനോപകരണങ്ങളുടെ വിതരണം സിപിഐ ജില്ല അഡീഷണൽ സെക്രട്ടറി കെ.ടി. ജോസ് പ്രധാനാധ്യാപിക ഡോ. രാഖി രജിത്തിന് കൈമാറി. ചടങ്ങിൽ എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ.വി. സാഗർ അധ്യക്ഷനായി. കെ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് എ.ആർ. ചന്ദ്രകാന്ത്, സിപിഐ ആറളം ഫാം ലോക്കൽ സെക്രട്ടറി പി.കെ. കരുണാകരൻ, സിപിഐ ആറളം ഫാം ലോക്കൽ കമ്മിറ്റിയംഗം കെ.ബി. ഉത്തമൻ, സീനിയർ അധ്യാപിക രാഖി രജിത് പുഷ്പ ടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120014/aralam)