---
title: "ലോക പരിസ്ഥിതി ദിനം  ആഘോഷിച്ചു"
english_title: "Mattara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120015/mattara"
published_at: "2023-06-06T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e7873c9966_IMG-20230606-WA0004.jpg"
keywords: []
---

# ലോക പരിസ്ഥിതി ദിനം  ആഘോഷിച്ചു

> **Lead Summary:** **മാട്ടറ** : മാട്ടറ കാരീസ് യുപി സ്കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷം സ്കൂൾ മാനേജർ ഫാദർ ജോർജ് ഇലവുംകുന്നേൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് തങ്കമ്മ ഇ. ജെ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്ത് കുട്ടികൾ ചേർന്ന് തൈകൾ നട്ടപ്പോൾ സഹഅധ്യാപകർ, പിടിഎ പ്രസിഡന്റ് റോയി ജോസഫ് എന്നിവർ നേതൃത്വം നൽകി.

## Article Content

**മാട്ടറ** : മാട്ടറ കാരീസ് യുപി സ്കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷം സ്കൂൾ മാനേജർ ഫാദർ ജോർജ് ഇലവുംകുന്നേൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് തങ്കമ്മ ഇ. ജെ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്ത് കുട്ടികൾ ചേർന്ന് തൈകൾ നട്ടപ്പോൾ സഹഅധ്യാപകർ, പിടിഎ പ്രസിഡന്റ് റോയി ജോസഫ് എന്നിവർ നേതൃത്വം നൽകി.

ഓരോ വിദ്യാർത്ഥിയും വീട്ടുപറമ്പിൽ ഒരു തൈ നട്ടു കൊണ്ട് മാതൃകയായി.സ്കൂളിലെ സയൻസ് അധ്യാപിക അഞ്ജന സാഗർ കുട്ടികൾക്കായി വീഡിയോ പ്രസന്റേഷൻ നടത്തുകയും തുടർന്ന് നടന്ന പരിസ്ഥിതി ദിന ക്വിസ്സിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രസ് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120015/mattara)