---
title: "ശ്രദ്ധയുടെ മരണം: പ്രതിഷേധത്തെ തുടർന്ന് അമൽജ്യോതി കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു"
english_title: "Sredha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120110/sredha"
published_at: "2023-06-06T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ed3e17d45d_Screenshot_2023-06-06-12-02-27-32_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ശ്രദ്ധയുടെ മരണം: പ്രതിഷേധത്തെ തുടർന്ന് അമൽജ്യോതി കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

> **Lead Summary:** ബിരുദ വിദ്യാർഥി ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദേശം നൽകി. എന്നാൽ ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.

## Article Content

ബിരുദ വിദ്യാർഥി ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദേശം നൽകി. എന്നാൽ ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.

ഇന്ന് മാനേജ്‌മെന്റും വിദ്യാർഥി പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനിരിക്കെയാണ് കോളജ് അടച്ചത്.   സ്ഥലം എംഎൽഎ എൻ ജയരാജിന്റെ സാന്നിധ്യത്തിലാണ് ചർച്ച. ആരോപണവിധേയരായ അധ്യാപകരും ചർച്ചയിൽ പങ്കെടുക്കും. രണ്ടാംവർഷ വിദ്യാർഥിനിയായിരുന്ന ശ്രദ്ധ ആത്മഹത്യ ചെയ്തത് ചില അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണെന്നാണ് സഹപാഠികളുടെ ആരോപണം.

കോളജിലെ ലാബിൽ ഉപയോഗിച്ച മൊബൈൽ ഫോൺ അധ്യാപകർ പിടിച്ചെടുത്തതിന് പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൃപ്പുണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120110/sredha)