---
title: "എച്ച്ഡിസിഎം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120122/apply-now"
published_at: "2023-06-06T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647edd4ef0d78_images.jpeg"
keywords: []
---

# എച്ച്ഡിസിഎം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ദേശീയ സഹകരണ പരിശീലന കൗൺസിലിന്റെ (എൻസിസിടി) കീഴിലുള്ള പറശ്ശിനിക്കടവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറ് ഒരു വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറ് (എച്ച്ഡിസിഎം) കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെറിറ്റ്/പ്രവേശനപരീക്ഷ അടിസ്ഥാനത്തിലാണ് പ്രവേശനം.

## Article Content

 കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ദേശീയ സഹകരണ പരിശീലന കൗൺസിലിന്റെ (എൻസിസിടി) കീഴിലുള്ള പറശ്ശിനിക്കടവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറ് ഒരു വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറ് (എച്ച്ഡിസിഎം) കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെറിറ്റ്/പ്രവേശനപരീക്ഷ അടിസ്ഥാനത്തിലാണ് പ്രവേശനം.

2023 ജനുവരി 1ന് 40 വയസ്സ് കവിയാത്ത ബിരുദധാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്കും സഹകരണ സ്ഥാപനങ്ങളിലും സഹകരണവുമായി ബന്ധപ്പെടുന്ന സർക്കാർ വകുപ്പിലെ ജീവനക്കാർക്കും നിയമാനുസൃതമായി സീറ്റ് സംവരണമുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദവിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റായ www.icmkannur.org ൽ ലഭ്യമാണ്. അവസാന തീയ്യതി ജൂൺ 22. ഫോൺ: 04972784002/2784044 ഈ കോഴ്‌സ്, കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലും/സഹകരണ വകുപ്പിലും ജോലി ലഭിക്കുന്നതിനുള്ള കേരള സഹകരണ സംഘം നിയമത്തിലെ റൂൾ-186 പ്രകാരമുള്ള യോഗ്യതയായി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ മറ്റു മാനേജ്‌മെൻറ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനും ഈ കോഴ്‌സ് യോജിച്ചതാണ്.

സഹകരണ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും മാനേജർ ആയി പ്രവർത്തിക്കുവാൻ പ്രാപ്തരാക്കുന്ന രീതിയിലാണ് ഈ കോഴ്‌സിന്റെ സംവിധാനം. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പരിശീലന ത്തിനാവശ്യമായ ഓഡിയോ-വിഷ്വൽ ഉപകരണങ്ങൾ എന്നീ സൗകര്യങ്ങളുമുണ്ട്. ഒരു വർഷത്തെ കമ്പ്യൂട്ടർ പ്രായോഗിക പരിശീലനവുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120122/apply-now)