---
title: "പഠനോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Study materials were distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120191/study-materials-were-distributed"
published_at: "2023-06-06T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f0df56a0f4_IMG-20230606-WA0232.jpg"
keywords: []
---

# പഠനോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **കോളിത്തട്ട്**: ഗവ എൽപി സ്കൂൾ കോളിത്തട്ടിൽ എസ്എഫ്ഐ പേരാവൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.കേളകം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി വിതരണ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**കോളിത്തട്ട്**: ഗവ എൽപി സ്കൂൾ കോളിത്തട്ടിൽ എസ്എഫ്ഐ പേരാവൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.കേളകം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി വിതരണ ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി പി എ, എസ്എഫ്ഐ പേരാവൂർ ഏരിയ സെക്രട്ടറി കെ കെ ഗിരീഷ്, പേരാവൂർ ഏരിയ പ്രസിഡണ്ട് അശ്വന്ത് സി, പിടിഎ പ്രസിഡണ്ട് ലിജീഷ് വള്ളോക്കരി, സജിഷ ടീച്ചർ എന്നിവർ സംസാരിച്ചു. നവ്യ സുരേഷ് ശാശ്വത്, അഭിനന്ദ്, ആകാശ് ബാബു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120191/study-materials-were-distributed)