---
title: "അരവഞ്ചാൽ ഗവണ്മെന്റ് യൂ പി സ്കൂളിന്റെ കിണർ അരവഞ്ചാൽ പ്ലയേഴ്സ് ക്ലബ് പ്രവർത്തകർ നവീകരിച്ചു"
english_title: "Aravanchal Govt UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120212/aravanchal-govt-up-school"
published_at: "2023-06-06T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f1c0a2ac4c_Screenshot_2023-06-06-17-08-43-64_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അരവഞ്ചാൽ ഗവണ്മെന്റ് യൂ പി സ്കൂളിന്റെ കിണർ അരവഞ്ചാൽ പ്ലയേഴ്സ് ക്ലബ് പ്രവർത്തകർ നവീകരിച്ചു

> **Lead Summary:** **ചെറുപുഴ**: അരവഞ്ചാൽ ഗവണ്മെന്റ് യൂ പി സ്കൂളിന്റെ കിണർ ശ്രമദാനത്തിലൂടെ അരവഞ്ചാൽ പ്ലയേഴ്സ് ക്ലബ് പ്രവർത്തകർ നവീകരിച്ചു. വേനൽ അവധിക്കാലത്ത് ഉപയോഗിക്കാത്തതിനെ തുടർന്ന് വ്യത്തിഹീനമായ കിണറാണ് ശുചികരിച്ചത്. ഈ കിണർ കുറെ കാലമായി വ്യത്തിയാക്കാത്തതിനെ തുടർന്ന് കുട്ടികൾ കുഴൽ കിണറിനെയാണ് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. ഇതേ തുടർന്ന് വിദ്യാർഥികൾ തുറന്ന കിണറിൽ നിന്ന് വെള്ളം കുടിക്കുന്നതിന് വേണ്ടിയുള്ള സൗകര്യമാണ് ക്ലബ് അംഗങ്ങൾ ഒരുക്കിയത്. ക്ലബ് ഭാരവാഹികൾ അടക്കം മൂപ്പതോളം പ്രവർത്തകർ ചേർന്നാണ് കിണർ ശുചീകരിക്കാൻ മുന്നിട്ടിറങ്ങിയത്.

## Article Content

**ചെറുപുഴ**: അരവഞ്ചാൽ ഗവണ്മെന്റ് യൂ പി സ്കൂളിന്റെ കിണർ ശ്രമദാനത്തിലൂടെ അരവഞ്ചാൽ പ്ലയേഴ്സ് ക്ലബ് പ്രവർത്തകർ നവീകരിച്ചു. വേനൽ അവധിക്കാലത്ത് ഉപയോഗിക്കാത്തതിനെ തുടർന്ന് വ്യത്തിഹീനമായ കിണറാണ് ശുചികരിച്ചത്. ഈ കിണർ കുറെ കാലമായി വ്യത്തിയാക്കാത്തതിനെ തുടർന്ന് കുട്ടികൾ കുഴൽ കിണറിനെയാണ് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. ഇതേ തുടർന്ന് വിദ്യാർഥികൾ തുറന്ന കിണറിൽ നിന്ന് വെള്ളം കുടിക്കുന്നതിന് വേണ്ടിയുള്ള സൗകര്യമാണ് ക്ലബ് അംഗങ്ങൾ ഒരുക്കിയത്. ക്ലബ് ഭാരവാഹികൾ അടക്കം മൂപ്പതോളം പ്രവർത്തകർ ചേർന്നാണ് കിണർ ശുചീകരിക്കാൻ മുന്നിട്ടിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120212/aravanchal-govt-up-school)