---
title: "ശുചീകരണ തൊഴിലാളികൾക്ക് ആദരവൊരുക്കി ഫോട്ടോഗ്രാഫർമാർ"
english_title: "Photographers pay tribute to sanitation workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120217/photographers-pay-tribute-to-sanitation-workers"
published_at: "2023-06-06T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f1e488d5c4_Screenshot_2023-06-06-17-20-19-28_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ശുചീകരണ തൊഴിലാളികൾക്ക് ആദരവൊരുക്കി ഫോട്ടോഗ്രാഫർമാർ

> **Lead Summary:** ശുചീകരണ തൊഴിലാളികൾക്ക് ആദരവൊരുക്കി ഫോട്ടോഗ്രാഫർമാർ. എ കെ പി എ കൂത്തുപറമ്പ് യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആദരവൊരുക്കിയത്. കൂത്തുപറമ്പ് നഗരസഭയിലെ ആദ്യ കാല തൊഴിലാളികളായ പി.സതീശൻ , എ.വി.ശ്രീജ എന്നിവരെയാണ് ആദരിച്ചത്.

## Article Content

ശുചീകരണ തൊഴിലാളികൾക്ക് ആദരവൊരുക്കി ഫോട്ടോഗ്രാഫർമാർ. എ കെ പി എ കൂത്തുപറമ്പ് യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആദരവൊരുക്കിയത്. കൂത്തുപറമ്പ് നഗരസഭയിലെ ആദ്യ കാല തൊഴിലാളികളായ പി.സതീശൻ , എ.വി.ശ്രീജ എന്നിവരെയാണ് ആദരിച്ചത്.

നഗരസഭാ ചെയർ പേഴ്സൺ വി.സുജാത ടീച്ചർ ചടങ് ഉദ്ഘാടനം ചെയ്തു. കെ.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എ കെ പി എ ജില്ലാ കമ്മറ്റി അംഗം സി.ഷാനിൽകുമാർ , ഹെൽത്ത് സൂപ്പർവൈസർ ലതീഷ് പി കെ , കെ. റിജേഷ്, ശ്യാംദാസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120217/photographers-pay-tribute-to-sanitation-workers)