---
title: "ഐഡിബിഐ ബാങ്കിൽ ധർണ്ണ സമരം നടത്തി"
english_title: "IDBI"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120223/idbi"
published_at: "2023-06-06T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f2460aa4ac_Screenshot_2023-06-06-17-47-13-23_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഐഡിബിഐ ബാങ്കിൽ ധർണ്ണ സമരം നടത്തി

> **Lead Summary:** **കൽപ്പറ്റ**:- ഐഡിബിഐ ബാങ്കിന് മുൻപിൽ എഫ് ആർ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജപ്തി വിരുദ്ധ ധർണ്ണ സമരം നടത്തി.കാർഷിക ലോണെടുത്ത ഉപഭോക്താക്കളെ 2018ലെ വെള്ളപ്പൊക്കക്കെടുതിയിലും, കൊറോണയിലും അതുമായി ബന്ധപ്പെട്ട കടക്കെണിയിലായ കർഷകരെ അന്യായ പലിശയും, മറ്റും അടിച്ചേല്പിച്ച് ബുദ്ധിമുട്ടിക്കുന്ന IDBI കൽപ്പറ്റ ബാങ്കിനെതിരെ നടന്ന ധർണ്ണ എഫ് ആർ എഫ് ജില്ലാ ചെയർമാൻ പി. എം ജോർജ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൽപ്പറ്റ**:- ഐഡിബിഐ ബാങ്കിന് മുൻപിൽ എഫ് ആർ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജപ്തി വിരുദ്ധ ധർണ്ണ സമരം നടത്തി.കാർഷിക ലോണെടുത്ത ഉപഭോക്താക്കളെ 2018ലെ വെള്ളപ്പൊക്കക്കെടുതിയിലും, കൊറോണയിലും അതുമായി ബന്ധപ്പെട്ട കടക്കെണിയിലായ കർഷകരെ അന്യായ പലിശയും, മറ്റും അടിച്ചേല്പിച്ച് ബുദ്ധിമുട്ടിക്കുന്ന IDBI കൽപ്പറ്റ ബാങ്കിനെതിരെ നടന്ന ധർണ്ണ എഫ് ആർ എഫ് ജില്ലാ ചെയർമാൻ പി. എം ജോർജ് ഉദ്ഘാടനം ചെയ്തു.

ഇഞ്ചി കൃഷിയുടെയും, മറ്റു കൃഷികളുടെയും പേരിൽ വാങ്ങിയ വായ്പയാണ് കുടിശ്ശികയായത്.ഈ കുടിശ്ശികയെ ഫ്രോഡ് അക്കൗണ്ട് ആയാണ് ബാങ്കിൽ തരംതിരിച്ചിരിക്കുന്നത്.തുടർന്ന് ബാങ്ക് പല സമ്മർദ്ദങ്ങളും ഭീഷണിയും ഉപയോഗിച്ച് ജപ്തി ലേല നടപടിയുമായി മുന്നോട്ട് പോകുന്നതിൽ പ്രതിഷേധിച്ചാണ് ധർണ്ണ നടത്തുന്നത് .ആവശ്യമായ സാവകാശങ്ങളും ഉദാരസമീപനവും സ്വീകരിച്ചു കൊണ്ട് ബാങ്കിന് കിട്ടാനുള്ള കുടിശ്ശിക വസൂലാക്കണമെന്നും അല്ലാത്തപക്ഷം ജപ്തി നടപടികൾ അനുവദിക്കുന്ന പ്രശ്നമില്ലെന്നും സമരം മുന്നറിയിപ്പ് നൽകി.

ജില്ലാ സെക്രട്ടറി എ.സി തോമസ് ,എ എൻ മുകുന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി. എൻ.ജെ ചാക്കോ സംസ്ഥാന കൺവീനർ ,റ്റി ഇബ്രാഹീം സംസ്ഥാന ട്രഷറർ, വിദ്യാധരൻ വൈദ്യർ ജില്ലാ കമ്മിറ്റി, അപ്പച്ചൻ ചീങ്കല്ലേൽ ,ജോയി നടവയൽ ജില്ലാ കമ്മിറ്റി മെമ്പർ, ബെന്നി പുൽപ്പള്ളി, ജോയി ചെതലയം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120223/idbi)