---
title: "എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കും; മുഖ്യമന്ത്രി"
english_title: "All children who pass the SSLC examination will be given an opportunity for further studies; Chief Minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120249/all-children-who-pass-the-sslc-examination-will-be-given-an-opportunity-for-further-studies-chief-minister"
published_at: "2023-06-06T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f423c21d44_hjkml,.jpg"
keywords: []
---

# എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കും; മുഖ്യമന്ത്രി

> **Lead Summary:** എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠന യോ​ഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൊക്കേഷണൽ ഹയർസെക്കന്ററി, ഐടിഐ, പൊളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകൾ കൂടി കണക്കാക്കി ഹയർസെക്കന്ററിയിൽ സീറ്റുകൾ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നൽകുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യും. പ്രദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിർ​ദേശിച്ചു.

## Article Content

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠന യോ​ഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൊക്കേഷണൽ ഹയർസെക്കന്ററി, ഐടിഐ, പൊളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകൾ കൂടി കണക്കാക്കി ഹയർസെക്കന്ററിയിൽ സീറ്റുകൾ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നൽകുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യും. പ്രദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിർ​ദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120249/all-children-who-pass-the-sslc-examination-will-be-given-an-opportunity-for-further-studies-chief-minister)