---
title: "കൈത്തോട് നികത്തുകയും റോഡ് തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി"
english_title: "Complaint of hand filling and obstruction of the road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120328/complaint-of-hand-filling-and-obstruction-of-the-road"
published_at: "2023-06-07T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648013528101d_IMG-20230607-WA0056.jpg"
keywords: []
---

# കൈത്തോട് നികത്തുകയും റോഡ് തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി

> **Lead Summary:** **ചെറുപുഴ** : പ്രാപ്പൊയിൽ ഈസ്റ്റിൽ കൈത്തോട് മണ്ണിട്ട് നികത്തി കൈയേറിയതായും സമീപവാസികളുടെ വഴി തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കയ്യാല കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

## Article Content

**ചെറുപുഴ** : പ്രാപ്പൊയിൽ ഈസ്റ്റിൽ കൈത്തോട് മണ്ണിട്ട് നികത്തി കൈയേറിയതായും സമീപവാസികളുടെ വഴി തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കയ്യാല കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

കയ്യാല കെട്ടാനായി പറമ്പിലെ മണ്ണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൈത്തോട്ടിലേക്ക് മാന്തിയിട്ടിരുന്നു. കൂടാതെ, വലിയ കല്ലുകൾ ഇട്ട് വഴി തടസ്സപ്പെടുത്തുകയും ചെയ്തു. ശക്തമായ മഴ പെയ്താൽ കൈത്തോടിലെ മണ്ണ് കുത്തിയൊലിച്ച് സമീപത്തെ പറമ്പുകളിലും കിണറുകളിലും എത്താനുള്ള സാധ്യതയുണ്ട്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഡി.സി.സി. നിർവാഹകസമിതിയംഗം കാവാലം തങ്കച്ചൻ, ആലയിൽ ബാലകൃഷ്ണൻ, ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.പി.ചന്ദ്രൻ, യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് ടി.പി.ശ്രീനിഷ്, ജവാഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർമാൻ സലീം തേക്കാട്ടിൽ, പി.മിഥുൻ, പി.പി.ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ കെ.ഡി.പ്രവീൺ, രേഷ്മ വി.രാജു, ലൈസമ്മ പനയ്ക്കൽ, മിനി മാത്യു, ജോയ്സി ഷാജി, ഷാന്റി ജോർജ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120328/complaint-of-hand-filling-and-obstruction-of-the-road)