---
title: "അഞ്ചഗ മാവോയിസ്റ്റ് സംഗം വാളത്തോട്ടിലെ വീടുകളിൽ എത്തി"
english_title: "Maoist Sangam reached the houses of Valathot."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120369/maoist-sangam-reached-the-houses-of-valathot"
published_at: "2023-06-07T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480246657999_images_(2).jpeg"
keywords: []
---

# അഞ്ചഗ മാവോയിസ്റ്റ് സംഗം വാളത്തോട്ടിലെ വീടുകളിൽ എത്തി

> **Lead Summary:** **ഇരിട്ടി** : കരിക്കോട്ടകരിക്ക് അടുത്ത വളത്തോട്ടിലെ വനാതിർത്തിയോട് ചേർന്ന കാട്ടൂപറമ്പിൽ ജയപാലൻ, കുറ്റിയാനിക്കൽ ജോസ്, ഐക്കരെവടക്കേതിൽ പ്രസന്നൻ എന്നിവരുടെ വീടുകളിലാണ് സി. പി. മൊയ്‌ദീൻ, ജിഷ എന്നിവർ അടങ്ങുന്ന ആയുധ ധാരികളായ അഞ്ചഅംഗ സംഘം എത്തിയത്. വീടുകളിൽ നിന്നും ചോറും,കഞ്ഞിയും, ചക്ക പുഴുങ്ങിയതും കഴിക്കുകയും.അരി പഞ്ചസാര, ഉള്ളി കാന്താരി മുളകും ടിഫിൻ ബോക്സ്‌ എന്നിവ വാങ്ങി തിരിച്ചുപോയതായും വീട്ടുകാർ പറഞ്ഞു.

## Article Content

**ഇരിട്ടി** : കരിക്കോട്ടകരിക്ക് അടുത്ത വളത്തോട്ടിലെ വനാതിർത്തിയോട് ചേർന്ന കാട്ടൂപറമ്പിൽ ജയപാലൻ, കുറ്റിയാനിക്കൽ ജോസ്, ഐക്കരെവടക്കേതിൽ പ്രസന്നൻ എന്നിവരുടെ വീടുകളിലാണ് സി. പി. മൊയ്‌ദീൻ, ജിഷ എന്നിവർ അടങ്ങുന്ന ആയുധ ധാരികളായ അഞ്ചഅംഗ സംഘം എത്തിയത്. വീടുകളിൽ നിന്നും ചോറും,കഞ്ഞിയും, ചക്ക പുഴുങ്ങിയതും കഴിക്കുകയും.അരി പഞ്ചസാര, ഉള്ളി കാന്താരി മുളകും ടിഫിൻ ബോക്സ്‌ എന്നിവ വാങ്ങി തിരിച്ചുപോയതായും വീട്ടുകാർ പറഞ്ഞു.

തങ്ങൾ മാവോയിസ്റ്റുകൾ ആണെന്നും വന്ന വിവരം ആരോടും പറയരുത് എന്നും ഇവർ നിർദേശിച്ചതായും വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ മെയ് 31 ന് ആണ്സംഘം എത്തിയത്. അയ്യൻകുന്ന് പഞ്ചായത്തിൽ ഇത് അഞ്ചാമത്തെ തവണയാണ് മാവോയിസ്റ്റുകൾ ഇറങ്ങുന്നത്. ഇരിട്ടി ഡി വൈ എസ് പി യുടെ നേതൃത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120369/maoist-sangam-reached-the-houses-of-valathot)