---
title: "മാനന്തവാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120438/mananthavadi"
published_at: "2023-06-07T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648054a8a6998_Picsart_23-06-07_15-27-30-310.jpg"
keywords: []
---

# മാനന്തവാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

> **Lead Summary:** **മാനന്തവാടി**: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മാനന്തവാടി പുഴയിൽ പാണ്ടിക്കടവ് ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. എടവക വില്ലേജിൽ പാണ്ടിക്കടവ് താമസിക്കുന്ന മാറത്ത് വീട്ടിൽ സിറാജിൻ്റെ മകൻ ആരിഫ് 17 വയസ്സാണ് മരണപ്പെട്ടത്.

## Article Content

**മാനന്തവാടി**: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മാനന്തവാടി പുഴയിൽ പാണ്ടിക്കടവ് ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. എടവക വില്ലേജിൽ പാണ്ടിക്കടവ് താമസിക്കുന്ന മാറത്ത് വീട്ടിൽ സിറാജിൻ്റെ മകൻ ആരിഫ് 17 വയസ്സാണ് മരണപ്പെട്ടത്.

മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കൂടെയുണ്ടായിരുന്ന റസിൻ അഹമ്മദ് S/o ജലീൽ, ചന്ദ്രക്കണ്ടി വീട്, എടവക വില്ലേജ് എന്ന വരെ രക്ഷപ്പെടുത്തി മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിദഗ്ദ്ധ ചികത്സക്കായി മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120438/mananthavadi)