---
title: "പരിയാരം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിൽ വിദ്യാർഥികൾക്ക് മുൻകരുതൽ അവധി. "
english_title: "Pariyaram govt med college"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120440/pariyaram-govt-med-college"
published_at: "2023-06-07T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648054f008a4e_IMG-20230607-WA0090.jpg"
keywords: []
---

# പരിയാരം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിൽ വിദ്യാർഥികൾക്ക് മുൻകരുതൽ അവധി. 

> **Lead Summary:** പരിയാരം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിൽ വിദ്യാർഥികൾക്ക് മുൻകരുതൽ അവധി. വിവിധ ഹോസ്റ്റലുകളിൽ താമസിച്ചു വരുന്ന ചില വിദ്യാർഥികൾക്ക് വയറിളക്കം, ഛർദ്ദി, പനി തുടങ്ങിയ രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നടപടി. 

## Article Content

പരിയാരം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിൽ വിദ്യാർഥികൾക്ക് മുൻകരുതൽ അവധി. വിവിധ ഹോസ്റ്റലുകളിൽ താമസിച്ചു വരുന്ന ചില വിദ്യാർഥികൾക്ക് വയറിളക്കം, ഛർദ്ദി, പനി തുടങ്ങിയ രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നടപടി. 

യൂണിവേഴ്സിറ്റി, ഇൻ്റേണൽ പരീക്ഷകളിൽ ഉൾപ്പെട്ട വിദ്യാർഥികൾ ഒഴികെയുള്ളവർക്കാണ് മുൻ കരുതൽ നടപടിയെന്ന നിലയിൽ 11 വരെ അവധി നൽകാൻ തീരുമാനിച്ചത്. വിവിധ ഹോസ്റ്റലുകളിൽ താമസിച്ചു വരുന്ന ചില വിദ്യാർഥികൾക്ക് വയറിളക്കം, ഛർദ്ദി, പനി തുടങ്ങിയ രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ക്യാമ്പസ്സിനകത്ത് ഉപയോഗിച്ചു വരുന്ന കുടിവെള്ളം പൂർണമായും അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുടെ ചുമതലയിൽ എഞ്ചിനീയറിംഗ് വിഭാഗം അടിയന്തരമായി കൈക്കൊള്ളാൻ പ്രിൻസിപ്പൽ നിർദ്ദേശം നൽകി. വെള്ളം തിളപ്പിച്ചാറ്റിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നും കർശന നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120440/pariyaram-govt-med-college)