---
title: "26 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു "
english_title: "Beverage smuggling "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120441/beverage-smuggling"
published_at: "2023-06-07T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64805744e16ce_IMG-20230607-WA0088.jpg"
keywords: []
---

# 26 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു 

> **Lead Summary:** തളിപ്പറമ്പ് - 26 കുപ്പി വിദേശ മദ്യവുമായി തിരുമേനിയിലെ പ്രധാന വിദേശമദ്യ വില്പനക്കാരൻ എക്സൈസിന്റെ പിടിയിൽ 

## Article Content

തളിപ്പറമ്പ് - 26 കുപ്പി വിദേശ മദ്യവുമായി തിരുമേനിയിലെ പ്രധാന വിദേശമദ്യ വില്പനക്കാരൻ എക്സൈസിന്റെ പിടിയിൽ 

കോക്കടവ് -തിരുമേനി സ്വദേശി പി.കെ. രാജുവിനെ യാണ് തളിപ്പറമ്പ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഉത്തരമേഘലാ ജോയന്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെനേതൃത്വത്തിൽ തിരുമേനി, ചെറുപുഴ, പയ്യന്നൂർ, പ്രദേശങ്ങളിൽ നടത്തിയ പരിശേ ധനയിൽ സ്ഥലത്തെ പ്രധാന വിദേശ മദ്യവില്പനക്കാരനായ മധ്യവയസ്കൻ പി.കെ. രാജു.

26 കുപ്പികൾ (13ലിറ്റർ)വിദേശമദ്യം കൈവശം സൂക്ഷിച്ച് വില്പന നടത്തിയ കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത് ഇയാളിൽ നിനും വിൽപ്പനനടത്തി ലഭിച്ച 6700 രൂപയും പിടിച്ചെടുത്തു പരിശേദനയിൽ.

സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി.ഷൈജു, ടി.വി.ശ്രീകാന്ത്ഡ്രൈവർ പി വി .അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120441/beverage-smuggling)