---
title: "കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു "
english_title: "Koothuparamb hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120443/koothuparamb-hospital"
published_at: "2023-06-07T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480596556dba_IMG-20230607-WA0085.jpg"
keywords: []
---

# കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു 

> **Lead Summary:** കൂത്തുപറമ്പ് - കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി കെട്ടിട നിർമ്മാണം ധൃതഗതിയിൽ. കെ. പി മോഹനൻ എം എൽ എ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

## Article Content

കൂത്തുപറമ്പ് - കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി കെട്ടിട നിർമ്മാണം ധൃതഗതിയിൽ. കെ. പി മോഹനൻ എം എൽ എ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. നബാർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും വിഹിതമായ 64 കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്.

13 നിലകളോടുകൂടിയ ബഹുനില മന്ദിരമാണ് താലൂക്ക് ആശുപത്രിക്ക് വേണ്ടി ഉയരുന്നത്. നേരത്തെ ഉണ്ടായിരുന്ന മോർച്ചറി, മരുന്ന് സൂക്ഷിക്കുന്ന കെട്ടിടം, ഫിസിയോതെറാപ്പി കെട്ടിടം എന്നിവ പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. അതോടൊപ്പം പഴയ അത്യാഹിതവിഭാഗം കെട്ടിടത്തെ കൂടി യോജിപ്പിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയ്യറ്ററുകൾ, വാർഡുകൾ, പാർക്കിംഗ് സൗകര്യം എന്നിവയെല്ലാം പുതിയ കെട്ടിടത്തിൽ ഉണ്ടാകും. കെ. പി മോഹനൻ എം എൽ എ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ഡിസംബറോടു കൂടി പണി പൂർത്തിയാക്കി ജനുവരിയിൽ ഉദ്ഘാടനം ചെയ്യാനാവുമെന്ന് എം. എൽ. എ പറഞ്ഞു.

കൂത്തുപറമ്പ് നഗരസഭാ ചെയർ പേഴ്സൺ വി സുജാത ടീച്ചറും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120443/koothuparamb-hospital)