---
title: "കൂത്തുപറമ്പ് നഗരസഭയെ വലിച്ചെറിയൽ മുക്ത നഗരമായി പ്രഖ്യാപിച്ചു"
english_title: "Koothuparamb corperation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120445/koothuparamb-corperation"
published_at: "2023-06-07T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64805b4f00f9c_IMG-20230607-WA0083.jpg"
keywords: []
---

# കൂത്തുപറമ്പ് നഗരസഭയെ വലിച്ചെറിയൽ മുക്ത നഗരമായി പ്രഖ്യാപിച്ചു

> **Lead Summary:** കൂത്തുപറമ്പ് ഇനി വലിച്ചെറിയൽ മുക്ത നഗരം.കൂത്തുപറമ്പ് നഗരസഭയെ വലിച്ചെറിയൽ മുക്ത നഗരമായി പ്രഖ്യാപിച്ചു. തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐഎഎസ് പ്രഖ്യാപനം നടത്തി. നഗരസഭയുടെയും , ഹരിത കേരള മിഷ്യൻ, കുടുംബശ്രീ, സന്നന്ധസംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് കൂത്തുപറമ്പ് നഗരസഭ നേട്ടം കൈവരിച്ചത്. ഇതിലൂടെ ശുചിത്വ നഗരമെന്ന അംഗീകാരമാണ് കൂത്തുപറമ്പ് നഗരസഭക്ക് കൈവന്നത്. തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐഎഎസ് കൂത്തുപറമ്പിനെ വലിച്ചെറിയൽ മുക്ത നഗരമായി പ്രഖ്യാപിച്ചു. നഗരസഭ ചെയർമാൻ വി സുജാത അധ്യക്ഷയായി. മുൻ നഗരസഭ ചെയർമാൻമാരായ കെ ധനഞ്ജയൻ, എം സുകുമാരൻ, വൈസ് ചെയർമാൻ വി രാമകൃഷ്ണൻ, കെ അജിത,നഗരസഭ സെക്രട്ടറി കെ വിനോദ്,ഹെൽത്ത് സുപ്പർവൈസർ കെ സി ലതീഷ് എന്നിവർ സംസാരിച്ചു.

## Article Content

കൂത്തുപറമ്പ് ഇനി വലിച്ചെറിയൽ മുക്ത നഗരം.കൂത്തുപറമ്പ് നഗരസഭയെ വലിച്ചെറിയൽ മുക്ത നഗരമായി പ്രഖ്യാപിച്ചു. തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐഎഎസ് പ്രഖ്യാപനം നടത്തി. നഗരസഭയുടെയും , ഹരിത കേരള മിഷ്യൻ, കുടുംബശ്രീ, സന്നന്ധസംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് കൂത്തുപറമ്പ് നഗരസഭ നേട്ടം കൈവരിച്ചത്. ഇതിലൂടെ ശുചിത്വ നഗരമെന്ന അംഗീകാരമാണ് കൂത്തുപറമ്പ് നഗരസഭക്ക് കൈവന്നത്. തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐഎഎസ് കൂത്തുപറമ്പിനെ വലിച്ചെറിയൽ മുക്ത നഗരമായി പ്രഖ്യാപിച്ചു. നഗരസഭ ചെയർമാൻ വി സുജാത അധ്യക്ഷയായി. മുൻ നഗരസഭ ചെയർമാൻമാരായ കെ ധനഞ്ജയൻ, എം സുകുമാരൻ, വൈസ് ചെയർമാൻ വി രാമകൃഷ്ണൻ, കെ അജിത,നഗരസഭ സെക്രട്ടറി കെ വിനോദ്,ഹെൽത്ത് സുപ്പർവൈസർ കെ സി ലതീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120445/koothuparamb-corperation)