---
title: "മാലിന്യമുക്ത കേരളം - എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു."
english_title: "Eranjoli panchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120448/eranjoli-panchayath"
published_at: "2023-06-07T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64805d989ca3d_IMG-20230607-WA0079.jpg"
keywords: []
---

# മാലിന്യമുക്ത കേരളം - എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു.

> **Lead Summary:** മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു. വങ്കണച്ചാൽകുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഹാളിലാണ് സഭ നടന്നത് 

## Article Content

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു. വങ്കണച്ചാൽകുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഹാളിലാണ് സഭ നടന്നത് 

ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥാ അംഗം കെ.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡോ: ആർ.എൽ.സംഗീത അധ്യക്ഷത വഹിച്ചു.കില കോ ഓഡിനേറ്റർ രത്നാകരൻ പരിസ്ഥിതി ദിന സന്ദേശം നൽകി. പഞ്ചായത്തംഗം എം.ബാലൻ പ്രതിഞ്ജാവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ റിപ്പോർട്ട് അവതരിപ്പിച്ചു.വി.എം. ഷീജ,പി.സനിത എന്നിവർ സംസാരിച്ചു.ഹരിത കർമ്മ സേനാംഗങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120448/eranjoli-panchayath)