---
title: "നഗര മധ്യത്തില്‍ മൊബൈല്‍ ഷോപ്പില്‍ മോഷണം. "
english_title: "Theft at a mobile shop in the city centre. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120497/theft-at-a-mobile-shop-in-the-city-centre"
published_at: "2023-06-07T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480925de330a_fdxgxfgbxv.jpg"
keywords: []
---

# നഗര മധ്യത്തില്‍ മൊബൈല്‍ ഷോപ്പില്‍ മോഷണം. 

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി നഗര മധ്യത്തില്‍ മൊബൈല്‍ ഷോപ്പില്‍ മോഷണം. എം എം റോഡിലെ നെക്സ്റ്റ് മൊബൈല്‍ ഷോപ്പിലാണ് കള്ളന്‍ കയറിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. വിലയേറിയതും, കുറഞ്ഞതുമായ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. മോഷ്ടാവായ യുവാവ് കടയില്‍ കയറി കാഷ് കൗണ്ടര്‍ അരിച്ചു പെറുക്കി പണത്തിനായി തിരയുന്നതും മൊബൈല്‍ ഫോണുകള്‍ എടുത്ത് സഞ്ചിയില്‍ ഇട്ട് പൊതിയുന്നതും മുറിയിലെ സി.സി.ടി.വി യില്‍ തെളിഞ്ഞു കാണുന്നുണ്ട്. സമീപത്തെ രണ്ട് കടകളില്‍ മോഷണ ശ്രമവും നടന്നു. കടയുടമകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് എത്തി അന്വേഷണം നടത്തി. തലശേരി ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.

## Article Content

**തലശ്ശേരി: **തലശ്ശേരി നഗര മധ്യത്തില്‍ മൊബൈല്‍ ഷോപ്പില്‍ മോഷണം. എം എം റോഡിലെ നെക്സ്റ്റ് മൊബൈല്‍ ഷോപ്പിലാണ് കള്ളന്‍ കയറിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. വിലയേറിയതും, കുറഞ്ഞതുമായ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. മോഷ്ടാവായ യുവാവ് കടയില്‍ കയറി കാഷ് കൗണ്ടര്‍ അരിച്ചു പെറുക്കി പണത്തിനായി തിരയുന്നതും മൊബൈല്‍ ഫോണുകള്‍ എടുത്ത് സഞ്ചിയില്‍ ഇട്ട് പൊതിയുന്നതും മുറിയിലെ സി.സി.ടി.വി യില്‍ തെളിഞ്ഞു കാണുന്നുണ്ട്. സമീപത്തെ രണ്ട് കടകളില്‍ മോഷണ ശ്രമവും നടന്നു. കടയുടമകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് എത്തി അന്വേഷണം നടത്തി. തലശേരി ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120497/theft-at-a-mobile-shop-in-the-city-centre)